കൊച്ചി: പാലാരിവട്ടം പാലം പൂർണമായി പൊളിക്കേണ്ട സാഹചര്യമില്ലെന്ന് ഇ. ശ്രീധരൻ. എന്നാൽ, പാലത്തിൻെറ 30 ശതമാനം പെ ാളിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാലത്തിൽ ഇ.ശ്രീധരൻെറ നേതൃത്വത്തിൽ നേരത്തെ പരിശോധന നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. പാലത്തിൻെറ കൂടുതൽ തകരാറുള്ള സ്പാനുകൾ നീക്കം ചെയ്യണം. അടിത്തറക്കും തൂണുകൾക്കും കുഴപ്പമില്ലെന്നും അേദ്ദഹം വ്യക്തമാക്കി.
അതേസമയം, പാലാരിവട്ടം പാലത്തിൽ വീണ്ടും വിജിലൻസ് പരിശോധന നടത്തി. പില്ലറുകളിലെ വിള്ളൽ, പ്രൊഫൈൽ കറക്ഷനിലെ വീഴ്ച, നിർമാണ സാമഗ്രഹികളുടെ ഉപയോഗം എന്നിവയാണ് പരിശോധിച്ചത്. തൃശൂർ എൻജിനീയറിങ് കോളജിലെ സിവിൽ എൻജിനീയറിങ് വിഭാഗം അധ്യാപകരുടെ സഹായത്തോടെയായിരുന്നു വിജിലൻസ് പരിശോധന.
തെളിവെടുപ്പ് പൂർത്തിയാകുന്നതോടെ പ്രതിപ്പട്ടികയിലുള്ളവരെ വിജിലൻസ് ചോദ്യം ചെയ്യും. കിറ്റ്കോ, ആർ.ബി.ഡി.സി.കെ ഉദ്യോഗസ്ഥർ, കരാറുകാരൻ, ഡിസൈനർ തുടങ്ങി 17 പേർ വിജിലിൻസിൻെറ ചോദ്യപട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.