ഫലസ്തീൻ ഐക്യദാർഢ്യറാലി; സി.പി.എം ക്ഷണിച്ചാൽ ലീഗ് പങ്കെടുക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ

ഫലസ്തീൻ ഐക്യദാർഢ്യറാലിയിൽ സി.പി.എം ക്ഷണിച്ചാൽ മുസ്‍ലീം ലീഗ് പ​ങ്കെടുക്കുമെന്ന് മുതിർന്ന ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഏക സിവിൽകോഡ് സെമിനാറിൽ പ​ങ്കെടുക്കാത്തത് സാഹചര്യം വേറെയായിരുന്നത് കൊണ്ടാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. രാജ്യവ്യാപകമായി ഇത്തരം റാലികൾ സംഘടിപ്പിക്കപ്പെടണമെന്നും ഇ.ടി മുഹമ്മദ് ബഷീർ കൊച്ചിയിൽ പറഞ്ഞു.

‘സ്വഭാവികമായിട്ടും വിളിക്കുകയാണെങ്കിൽ പോകാവുന്നതേയുള്ളൂ. ഞങ്ങളെ വിളിച്ചതായിട്ട് അറിയില്ല. നടക്കാൻ പോകുന്നതല്ലേയുള്ളൂ. ഇതുവരെ ക്ഷണം വന്നിട്ടില്ല. പാർട്ടി കൂടി ആലോചിച്ചിട്ടില്ല. പക്ഷേ പോകാവുന്നതേയുള്ളൂ. ഈ വിഷയത്തിൽ രാജ്യവ്യാപകമായി ചർച്ച നടക്കേണ്ടതുണ്ട്. ലോകത്തെ നടുക്കിയ സംഭവ വികാസങ്ങളാണ് ഉണ്ടായത്. ഓരോ ദിവസവും നമ്മൾ വായിച്ചുകൊണ്ടിരിക്കുന്നത് അതാണ്. അത് ഞാൻ വിശദീകരിക്കേണ്ട കാര്യമില്ല,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യ എപ്പോഴും വേദന അനുഭവിക്കുന്നവരുടെ കൂടെ നിൽക്കുകയാണ് ഉണ്ടായതെന്നും ആ പാരമ്പര്യത്തെ എല്ലാവരും കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ നിലപാടിനെ അപലപിക്കുകയാണെന്ന് അറിയിച്ച ഇ.ടി. സംസ്ഥാന സർക്കാരിന്റെ ഫലസ്തീൻ ഐക്യദാർഢ്യ നിലപാടിനൊപ്പമാണ് ലീഗ് എന്നും  അഭിപ്രായപ്പെട്ടു. 

Tags:    
News Summary - Palestine Solidarity; ET said that the league will participate if CPM is invited. Muhammad Basheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.