പാലത്തായി കേസ്: വിധിന്യായത്തിൽ കെ.കെ. ശൈലജക്ക് കോടതിയുടെ വിമർശനം; പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ നടപടിയെടുത്തില്ല

കോഴിക്കോട്: ബി.ജെ.പി നേതാവിന് മരണംവരെ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച പാലത്തായി പോക്സോ കേസിൽ വിധിയുടെ പകർപ്പ് പുറത്ത്. സി.പി.എം നേതാവും അന്ന് വനിത-ശിശുക്ഷേമ മന്ത്രിയുമായിരുന്ന കെ.കെ. ശൈലജയെ കോടതി വിമർശിച്ചു. അതിജീവിതയെ കൗൺസിലിങ് ചെയ്തവർക്കെതിരായ പരാതിയിൽ മന്ത്രിയെന്ന നിലയിൽ നടപടിയെടുത്തില്ലെന്ന് വിധിന്യായത്തിൽ പറയുന്നു.

കൗൺസിലിങ് നടത്തിയവർ മകളോട് മോശമായി പെരുമാറിയെന്നും കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നെന്നും മന്ത്രി ശൈലജക്ക് മാതാവ് പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിൽ കെ.കെ. ശൈലജ ഒരു നടപടിയുമെടുത്തില്ല. ഇക്കാര്യത്തിലാണ് കേസിന്‍റെ വിധിന്യായത്തിൽ കോടതി വിമർശനമുന്നയിച്ചിരിക്കുന്നത്. പെൺകുട്ടിയോട് മോശമായി പെരുമാറിയ കൗൺസിലർമാരെ പിരിച്ചുവിടണമെന്നും കോടതി നിർദേശമുണ്ട്.


അ​ന്ന​ത്തെ ശി​ശു​ക്ഷേ​മ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ നടന്ന ക്രൂര സംഭവമായിരുന്നു പാലത്തായി പോക്സോ കേസ്. മ​ന്ത്രി​യു​ടെ ഭാ​ഗ​ത്ത് അ​നാ​സ്ഥ​യു​ണ്ടാ​യെ​ന്ന് അന്നേ വി​മ​ർ​ശ​ന​മു​യ​ർ​ന്നിരുന്നു. 

ശി​ശു​ക്ഷേ​മ മ​ന്ത്രി​യു​ടെ തട്ടകത്തിലെ കൊ​ടും​ക്രൂ​ര​ത​

അധ്യാപകനും ബി.​ജെ.​പി തൃ​പ്ര​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റുമാ​യി​രു​ന്ന ക​ട​വ​ത്തൂ​ർ മു​ണ്ട​ത്തോ​ട് കു​റു​ങ്ങാ​ട്ട്‌ ഹ‍ൗ​സി​ൽ കെ. ​പ​ത്മ​രാ​ജ​ൻ (49) പെൺകുട്ടിയെ മൂ​ന്നു​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്‌ കേ​സ്‌. 2020 ജ​നു​വ​രി​യി​ൽ നടന്ന സംഭവത്തിൽ 2020 മാ​ർ​ച്ച് 17 നാ​ണ് പാ​നൂ​ർ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ആ​ർ.​എ​സ്.​എ​സു​കാ​ര​നാ​യ പ്ര​തി ക​ൺ​മു​ന്നി​ലു​ണ്ടാ​യി​ട്ടും പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റു​ണ്ടാ​യി​ല്ല. പ്ര​തി ഒ​ളി​വി​ലെ​ന്നാ​യി​രു​ന്നു പാ​നൂ​ർ പൊ​ലീ​സി​ന്റെ മ​റു​പ​ടി. ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ ശ​ക്ത​മാ​യ​പ്പോ​ൾ ഒ​രു​മാ​സം തി​ക​യു​ന്ന​തി​ന് ത​ലേ​ന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. കെ.​കെ. ശൈ​ല​ജ​യു​ടെ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. മ​ന്ത്രി​യു​ടെ ഭാ​ഗ​ത്ത് അ​നാ​സ്ഥ​യു​ണ്ടാ​യെ​ന്ന വി​മ​ർ​ശ​ന​മു​യ​ർ​ന്നു. പൊ​ലീ​സ് ഇ​ട​പെ​ട​ലു​ക​ളി​ൽ സം​ശ​യം ശ​ക്ത​മാ​യി. പീ​ഡ​ന വി​ഷ​യ​ത്തി​ൽ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ൾ പാ​ർ​ട്ടി​യി​ൽ​നി​ന്നു​ത​ന്നെ ഉ​യ​ർ​ന്നു. കു​ട്ടി​യു​ടെ മാ​താ​വ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ടു. പ്ര​തി റി​മാ​ൻ​ഡി​ലാ​യി 90 ദി​വ​സം തി​ക​യു​ന്ന​തി​ന് ത​ലേ​ന്ന് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

പാ​നൂ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ ഒ​ഴി​വാ​ക്കി കു​റ്റ​പ​ത്രം ന​ൽ​കി​യ​തി​നാ​ൽ പ്ര​തി​ക്ക് ജാ​മ്യം കി​ട്ടി. ഇ​തേ​ക്കു​റി​ച്ച് വി​വാ​ദം ഉ​യ​ർ​ന്ന​പ്പോ​ൾ ഇ​ട​ക്കാ​ല കു​റ്റ​പ​ത്ര​മെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ന​ൽ​കി​യ മ​റു​പ​ടി. വീ​ണ്ടും വി​വാ​ദ പെ​രു​മ​ഴ. അ​തി​നി​ടെ​യാ​ണ് അ​ന്ന​ത്തെ ക്രൈം​ബ്രാ​ഞ്ച് ഐ.​ജി എ​സ്.​ശ്രീ​ജി​ത്തി​ന്റെ വി​വാ​ദ പ​രാ​മ​ർ​ശം പു​റ​ത്തു​വ​ന്ന​ത്. അ​തി​ജീ​വി​ത ക​ള്ളം പ​റ​യു​ന്നു​വെ​ന്നാ​യി​രു​ന്നു പ​രാ​മ​ർ​ശം. 10 വ​യ​സ്സു​കാ​രി​യെ​ക്കു​റി​ച്ച് കോ​ട​തി​യി​ലും ക്രൈം​ബ്രാ​ഞ്ച് ഇ​ങ്ങ​നെ മ​റു​പ​ടി ന​ൽ​കി​യ​ത് ഞെ​ട്ടി​ച്ചു. പീ​ഡ​ന തീ​യ​തി തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്താ​നും സം​ഭ​വ​സ​മ​യം പ്ര​തി സ്കൂ​ളി​ൽ ഹാ​ജ​രാ​യി​ല്ലെ​ന്ന് മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ​വെ​ച്ച് തെ​റ്റി​ദ്ധ​രി​ക്കാ​നും പൊ​ലീ​സ് ശ്ര​മി​ച്ചു. പീ​ഡ​നം ന​ട​ന്ന ശു​ചി​മു​റി പോ​ലും മ​റ്റൊ​ന്നാ​യി ചി​ത്രീ​ക​രി​ച്ചു. കു​ട്ടി സ്കൂ​ളി​ൽ ഹാ​ജ​രാ​വാ​ത്ത ദി​വ​സം ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തി. ഇ​ങ്ങ​നെ ഒ​ട്ടേ​റെ പ​ഴു​തു​ക​ളാ​ണ് പൊ​ലീ​സ് റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഹൈ​കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഒ​ടു​വി​ൽ പു​തി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യ​മി​ച്ച​തും പോ​ക്സോ ചു​മ​ത്തി അ​ന്തി​മ കു​റ്റ​പ​ത്രം ന​ൽ​കി​യ​തും. ശി​ശു​ക്ഷേ​മ മ​ന്ത്രി​യും തൊ​ട്ട​പ്പു​റ​ത്ത് സാ​ക്ഷാ​ൽ മു​ഖ്യ​മ​ന്ത്രി​യും താ​മ​സി​ക്കു​ന്ന നാ​ട്ടി​ലാ​ണ് കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ പൊ​ലീ​സ് എ​ല്ലാ ക​ളി​ക​ളും ക​ളി​ച്ച​ത്. അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം കഴിഞ്ഞ ദിവസം ശി​ശു​ദി​ന​നാ​ളി​ൽ പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി പി​റ്റേ​ന്ന് ശി​ക്ഷ​യും വി​ധി​ച്ചു. ബലാത്സംഗ കുറ്റത്തിന് പ്രതി 40 വർഷം തടവും ഇതിനുശേഷം പോക്സോ നിയമപ്രകാരം ജീവിതാവസാനം വരെ ജയിൽവാസവും അനുഭവിക്കണം.

വി​ധി​ക്കെ​തി​രെ മേ​ൽ​കോ​ട​തി​ക​ളെ സ​മീ​പി​ക്കു​മെ​ന്ന് ബി.​ജെ.​പി

ക​ണ്ണൂ​ര്‍: പാ​ല​ത്താ​യി പീ​ഡ​ന​ക്കേ​സി​ല്‍ വി​ധി​ക്കെ​തി​രെ മേ​ൽ​കോ​ട​തി​ക​ളെ സ​മീ​പി​ക്കു​മെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​ര​ഞ്ജി​ത്ത് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പൊ​ലീ​സി​ലെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചി​ട്ടും ക​ണ്ടെ​ത്താ​ത്ത തെ​ളി​വു​ക​ള്‍ ഡി​വൈ.​എ​സ്.​പി ആ​യി​രു​ന്ന ടി.​കെ. ര​ത്ന​കു​മാ​ര്‍ ക​ണ്ടെ​ത്തി എ​ന്ന് പ​റ​യു​ന്ന​തു​ത​ന്നെ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണ്. അ​ദ്ദേ​ഹം വി​ര​മി​ച്ച് മാ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ത​ന്നെ ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ലെ കോ​ട്ടൂ​ര്‍ വാ​ര്‍ഡി​ല്‍ സി.​പി.​എം സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ക​യാ​ണ്. മാ​ർ​ക്സി​സ്റ്റ് പാ​ര്‍ട്ടി, എ​സ്.​ഡി.​പി.​ഐ, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് അ​ധ്യാ​പ​ക​നെ​തി​രെ​യു​ള്ള കേ​സെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Palathayi rape case: Court criticizes ex minister kk shailaja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.