കൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണത്തിലെ ക്രമക്കേടിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പ് ചൊവ്വാഴ്ച തുടങ്ങുമെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി ആര്. അ ശോക് കുമാർ. അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും അന്വേഷണസംഘം തലവൻ കൂടിയായ അശോ ക് കുമാർ പറഞ്ഞു.
നിർമാണത്തിൽ പങ്കാളികളായ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് െഡവലപ്മെൻറ് കോര്പറേഷന്, കിറ്റ്കോ, പാലംപണിത ആർ.ഡി.എസ് കമ്പനി എന്നിവയിലെ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇവരുടെ മൊഴികളാണ് വരും ദിവസങ്ങളിൽ രേഖപ്പെടുത്തുക. മൊഴിയെടുക്കാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
അന്വേഷണത്തിെൻറ ഭാഗമായി മൂന്നു ദിവസമായി മേൽപാലത്തിൽ നടത്തിയ പരിശോധനകളുടെ റിപ്പോർട്ട് വിജിലൻസ് സംഘം തയാറാക്കിക്കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച എൻജിനീയർമാരടക്കമുള്ള വിദഗ്ധ സംഘത്തോടൊപ്പമാണ് ഡിവൈ.എസ്.പി. ആര്. അശോക് കുമാറിെൻറ നേതൃത്വത്തിൽ പരിശോധന നടത്തിയത്. സിമൻറ് പാളികളുടെയടക്കം ഏഴോളം സാമ്പിളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
ഇവയെല്ലാം തരംതിരിച്ച് അടുത്ത ദിവസം പരിശോധനക്കായി ലാബുകളിലേക്ക് അയക്കും. നിർമാണ സാമഗ്രികളുടെ ഗുണമേന്മയിലോ അളവിലോ കുറവുണ്ടായിട്ടുണ്ടോ എന്നത് ലാബിലെ പരിശോധനക്ക് ശേഷമേ വ്യക്തമാകൂ. കഴിഞ്ഞദിവസം വിജിലന്‍സ് പാലം നിര്‍മാണവുമായി ബന്ധപ്പെട്ട ഫയലുകള്‍ പിടിച്ചെടുത്തിരുന്നു. ഇതും വിശദമായി പരിശോധിച്ചുവരുകയാണ്. മേൽപാലത്തിൽ വ്യാപകമായി വിള്ളലുകൾ കണ്ടെത്തിയ സാഹചര്യത്തില്‍ പാലം രൂപരേഖയില്‍ പിഴവുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.