Posted On
date_range Updated On
date_range പിണറായി വൈകാതെ ജയിൽ ഭക്ഷണം കഴിക്കും -മുല്ലപ്പള്ളി
പാലാ: പാലാരിവട്ടം പാലം അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി ര ാമചന്ദ്രൻ. മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞല്ല, പിണറായി തന്നെയായിരിക്കും വൈകാതെ ജയിൽ ഭക്ഷണം കഴിക്കുകയെന്ന് മുല്ലപ്പള്ളി പറഞ്ഞു. സർക്കാർ ചെലവിൽ മുഖ്യമന്ത്രി ഭക്ഷണം കഴിക്കാൻ പോകുന്നത് വരും ദിവസങ്ങളിൽ കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ ഉണ്ടയില്ലാ വെടിവെക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 374 കോടിയുടെ ലാവലിൻ കേസിൽ ഏഴാം പ്രതിയാണ് മുഖ്യമന്ത്രി. ആരെയും ഭീഷണിപ്പെടുത്തേണ്ടെന്നും അത്തരം നീക്കങ്ങൾ കൈയ്യിൽ വെച്ചാമതിയെന്നും ചെന്നിത്തല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.