പാലാരിവട്ടം പാലം അഴിമതി: ജാമ്യംതേടി വീണ്ടും സൂരജിൻെറ ഹരജി

കൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതിക്കേസിലെ നാലാം പ്രതിയായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് ജാമ്യം തേടി വീണ്ടും ഹൈകോടതിയിൽ. നിർമാണത്തിന് കരാറെടുത്ത കമ്പനിക്ക് ഗൂഢാലോചന നടത്തിയും പദവി ദുരുപയോഗം ചെയ്​തും അനധികൃത നേട്ടമുണ്ടാക്കുകയും സർക്കാറിന്​ നഷ്​ടമുണ്ടാക്കുകയും ചെയ്​തുവെന്നാരോപിച്ച്​ രജിസ്​റ്റർ​ ചെയ്​ത കേസിൽ ജാമ്യം തേടിയാണ്​ രണ്ടാമതും ഹരജി നൽകിയത്​. ആദ്യം നൽകിയ ജാമ്യഹരജി ഒക്ടോബർ പത്തിന് ഹൈകോടതി തള്ളിയിരുന്നു.

മേൽപാലം കരാർ പ്രകാരം കമ്പനിക്ക് മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ വ്യവസ്ഥ ഉണ്ടായിരുന്നില്ലെങ്കിലും സൂരജ് ഇടപെട്ട് ഏഴ് ശതമാനം പലിശക്ക് 8.25 കോടി രൂപ മുൻകൂറായി നൽകിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ആഗസ്​റ്റ്​ 30നാണ് സൂരജ് അറസ്​റ്റിലായത്.

അന്വേഷണ സംഘം കസ്​റ്റഡിയിൽ ചോദ്യംചെയ്തു കഴിഞ്ഞതിനാൽ ഇനി റിമാൻഡിൽ കഴിയേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ്​ ഹരജിയിലെ ആവശ്യം. അറസ്​റ്റിലായി 45 ദിവസത്തോളമായെന്നും ജാമ്യത്തിന്​ അ​ർഹതയുണ്ടെന്നും ഹരജിയിൽ പറയുന്നു.


Tags:    
News Summary - palarivattam bridge scam; TO Sooraj seeks bail -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.