സുബൈർ വധം: കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

പാലക്കാട്: പോപുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളിയിലെ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇവരെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള സാധ്യതയുമുണ്ട്. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയ കനത്ത സുരക്ഷ തുടരുകയാണ്.

ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലചെയ്ത കേസിൽ തിരിച്ചറിഞ്ഞ ആറ് പ്രതികളെയും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.

അതേസമയം, ഇന്നലെ നടന്ന സർവകക്ഷി സമാധാന യോഗത്തിൽ നിന്ന് ബി.ജെ.പി ഇറങ്ങിപ്പോയിരുന്നു. ജില്ല ഭരണകൂടത്തിന്‍റെ സമാധാന ശ്രമങ്ങൾ പ്രഹസനമാണെന്നും ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ആരും സമാധാന യോഗം വിളിച്ചില്ലെന്നും ആരോപിച്ചായിരുന്നു ഇറങ്ങിപ്പോയത്. 

Tags:    
News Summary - palakkad subair murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.