Posted On
date_range Updated On
date_range ആറുവയസ്സുകാരനെ കഴുത്തറുത്തുകൊന്ന കേസിൽ മാതാവിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി
പാലക്കാട്: ആറുവയസ്സുകാരനെ കഴുത്തറുത്തുകൊന്ന കേസിൽ പ്രതിയായ മാതാവിനെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇവരെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച വിശദമായി ചോദ്യം ചെയ്യും.
നാലുദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. ഇവരുടെ ഫോൺ കോളുകൾ, വാട്സ്ആപ് മെസേജുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. പ്രതിയായ ഷഹീദ കണ്ണൂർ സെൻട്രൽ ജയിൽ ക്വാറൻറീൻ കേന്ദ്രത്തിലായിരുന്നു.
പൂളക്കാട് സുലൈമാെൻറ മകൻ ആമിൽ ഇഹ്സാനെ ഉമ്മ ഷഹീദ ഈ മാസം ഏഴിന് പുലർച്ചെ മൂന്നരയോടെ കുളിമുറിയിൽ കഴുത്തറുത്തു കൊന്നെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.