കൊല്ലപ്പെട്ട ആമിൽ, മാതാവ്​ ഷാഹിദ

പാലക്കാട്​ ആറുവയസുകാരനെ അമ്മ കഴുത്തറുത്ത്​ കൊന്നു

പാലക്കാട്​: ആറ്​ വയസ്സുകാരനായ വിദ്യാർഥിയെ മാതാവ്​ കഴുത്തറുത്ത് കൊന്നു. പാലക്കാട്​ പുതുപ്പള്ളിത്തെരുവ്​ പൂളക്കാട്​ സുലൈമാ​െൻറ മകൻ ആമിൽ ഇസ്​ഹാനാണ്​ കൊല്ലപ്പെട്ടത്​. മാതാവ്​ ഷാഹിദയെ (32) പാലക്കാട്​ ടൗൺ സൗത്ത്​​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഇവർക്കെതിരെ െഎ.പി.സി 302 വകുപ്പ്​ പ്രകാരം കൊലക്കുറ്റത്തിന്​​ കേസെടുത്തു. ദൈവത്തി​െൻറ പ്രീതിനേടാൻ ബലി കൊടുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ്​ കൊല നടത്തിയതെന്ന്​ ഷാഹിദ ​പൊലീസിന്​ മൊഴിനൽകി.

ഞായറാഴ്​ച പുലർച്ചെ 3.30ഒാടെയാണ്​ നാടിനെ നടുക്കിയ സംഭവം. വീടി​െൻറ കിടപ്പുമുറി​േയാട്​ ചേർന്ന ശുചിമുറിയിലായിരുന്നു കൊലപാതകം നടന്നത്​. ഷാഹിദ തന്നെയാണ് താൻ മകനെ ബലി നൽകിയെന്ന് പുലർച്ചെ നാലോടെ പാലക്കാട്​ ജില്ല പൊലീസി​െൻറ കൺട്രോൾ റൂം നമ്പറിൽ വിളിച്ചറിയിച്ചത്​. കണ്ണാടി പഞ്ചായത്തിൽ വാഹന പരിശോധന നടത്തുകയായിരുന്ന ടൗൺ സൗത്ത്​ പൊലീസ് സംഘം ഉടൻ വീട്ടിലെത്തി. ​പൊലീസ്​ എത്തിയ ശേഷമാണ്​ ഇവരുടെ ഭർത്താവ്​ വിവരം അറിയുന്നത്​.

കുളിമുറിയിൽ കൊണ്ടുപോയി കാല് കെട്ടിയിട്ട ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പാർസൽ ലോറി ഡ്രൈവറായ ഭർത്താവ് സുലൈമാനും മറ്റ് രണ്ട് ആൺമക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു. ചോരപുരണ്ട വസ്​ത്രങ്ങളും കത്തിയും പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

മദ്​റസാധ്യാപിക കൂടിയായ ഷാഹിദ മൂന്നുമാസം ഗർഭിണിയുമാണ്. ഏതാനും മാസമായി അവർ മദ്​റസയിൽ ജോലിക്ക്​ പോകുന്നില്ല. കുടുംബത്തിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോയെന്നടക്കം പൊലീസ്​ പരിശോധിക്കുന്നുണ്ട്.

ആമിലി​െൻറ മൃതദേഹം പാലക്കാട്​ ജില്ല ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടത്തിന്​ ശേഷം ഞായറാഴ്​ച വൈകീട്ട്​ കള്ളിക്കാട്​ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. സ്വകാര്യ സ്​കൂളിൽ ഒന്നാം ക്ലാസ്​ വിദ്യാർഥിയാണ്​ ആമിൽ ഇസ്​ഹാൻ. ഷാഹിദയെ വൈദ്യപരിശോധനക്കുശേഷം പാലക്കാട്​ കോടതിയിൽ ഹാജരാക്കി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ്​ ചെയ്​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.