നെ​ഹ്​​റു കോ​ള​ജ്​: സി​ൻ​ഡി​ക്കേ​റ്റ്​ സ​മി​തി വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ തെ​ളി​വെ​ടു​ക്കും

കോഴിക്കോട്: പാലക്കാട് ലക്കിടി നെഹ്റു ലോ േകാളജിെനതിരായ പരാതി കേൾക്കുന്നതിന് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് സമിതി അടുത്തയാഴ്ച കോളജ് സന്ദർശിക്കും. കോളജിനെതിരെ വീണ്ടും പരാതികൾ ലഭിച്ച സാഹചര്യത്തിൽ വിദ്യാർഥികളിൽനിന്ന് നേരിട്ട് തെളിവെടുക്കാൻ സമിതി തീരുമാനിച്ചു. 
ദേേഹാപദ്രവം ഉൾെപ്പടെയുള്ള പീഡനങ്ങൾ വിദ്യാർഥികൾ നേരിടുന്നുവെന്നാണ് സമിതിയുടെ കണ്ടെത്തൽ. പ്രിൻസിപ്പലിനെ നോക്കുകുത്തിയാക്കി സ്റ്റുഡൻറ്സ് വെൽെഫയർ ഒാഫിസർമാർ എന്ന പേരിൽ കോളജിൽ പ്രവർത്തിക്കുന്ന സംഘമാണ് ഇത്തരം പീഡനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ലോ കോളജ് രണ്ടാംവർഷ വിദ്യാർഥി ഷഹീർ ഷൗക്കത്തലിക്കു പുറമെ മറ്റൊരാളും കോളജിനെതിരെ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. 

കോളജിൽ നടക്കുന്ന അനധികൃത പണപ്പിരിവുതന്നെയാണ് ഇൗ വിദ്യാർഥിയും പരാതിപ്പെട്ടത്. പരാതി നൽകിയവരിൽ ഷഹീർ ഷൗക്കത്തലി മാത്രമാണ് സമിതിക്കു മുമ്പാകെ തെളിവ് നൽകിയത്. കോളജിൽ തെളിവെടുപ്പ് നടത്തുന്നേതാടെ കൂടുതൽ പേർക്ക് പരാതിപ്പെടാൻ അവസരമുണ്ടാകുമെന്നാണ് സമിതിയുടെ പ്രതീക്ഷ. ഇേൻറണൽ മാർക്ക് ഭയന്നാണ് വിദ്യാർഥികൾ പലരും പ്രതികരിക്കാത്തതെന്നാണ് സർവകലാശാലയിലെ വിദ്യാർഥി ക്ഷേമ വിഭാഗത്തിന് ലഭിച്ച പരാതിയിലുള്ളത്. മുഖ്യമന്ത്രിക്കും ലഭിച്ച പരാതിയായതിനാൽ വിഷയം അതീവ ഗൗരവത്തിലാണ് സിൻഡിക്കേറ്റ് കൈകാര്യം ചെയ്യുന്നത്. 

തൃശൂർ പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജിനെക്കുറിച്ചും കഴിഞ്ഞ ദിവസം സമിതിക്ക് ഫോണിൽ പരാതി ലഭിച്ചു. രേഖാമൂലം പരാതിപ്പെടാനാണ് അധികൃതർ ഇവർക്ക് നൽകിയ നിർദേശം. കെ.കെ. ഹനീഫ, ടി.പി. അഹമ്മദ്, സി.പി. ചിത്ര, പി.എം. സലാഹുദ്ദീൻ എന്നിവരാണ് സിൻഡിക്കേറ്റ് സമിതിയിലെ അംഗങ്ങൾ. തെളിവെടുപ്പിനുശേഷമേ കോളജിനെതിരെ നടപടിക്ക് സമിതിക്ക് ശിപാർശ ചെയ്യാൻ കഴിയുകയുള്ളൂ.

Tags:    
News Summary - palakkad lakkidi nehru college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.