പാലക്കാട് കെ.എസ്.ആർ.ടി സി ബസ് സർവീസുകൾ പുനരാരംഭിച്ചു

പാലക്കാട്​: പ്രളയക്കെടുതിയിൽ മണ്ണിടിഞ്ഞും ഉരുൾ പൊട്ടിയും പാലങ്ങൾ തകർന്നും തടസ്സപ്പെട്ട  കെ.എസ്.ആർ.ടി സി ബസ് സർവീസുകൾ പുന:സ്ഥാപിച്ചതായി ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.  ജില്ലാ കലക്ടർ ഡി. ബാലമുരളിയുടെ  നിർദേശ പ്രകാരം പാലക്കാട് നിന്നും കോയമ്പത്തൂർ വഴി അട്ടപ്പാടി മേഖലയിലെ  ആനക്കട്ടി, അഗളി വഴി മുക്കാലി വരെ  ബസുകൾ ആരംഭിച്ചൂ. തൃശ്ശൂർ, മലപ്പുറം ജില്ലകളിലേക്ക് കൃത്യമായി കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തുന്നുണ്ട്.
 

മണ്ണാർക്കാട് ചുരം റോഡ് തകർന്നതോടെ ഒറ്റപ്പെട്ടുപോയ അട്ടപ്പാടി മേഖലയിലേക്ക് കോയമ്പത്തൂർ വഴി പ്രത്യേക ബസ് സർവീസ് നടത്തുന്നുണ്ട്.  ദിവസവും മൂന്ന് ബസുകളാണ് ആനക്കട്ടി ഭാഗത്തേയ്ക്ക് അയക്കുന്നത്. പാലക്കാട് നിന്നും മണ്ണാർക്കാട് വഴി  ആനമൂളി വരെയും ബസ് സർവീസ് തടസം കൂടാതെ നടത്തുന്നുണ്ട്. മധുര, തിരുനെൽവേലി, നാഗർകോവിൽ വഴി തിരുവനന്തപുരത്തേയ്ക്ക് നാല് ബസുകൾ സർവീസ്  ആരംഭിച്ചു.

പ്രധാന പാലമായ കുണ്ടറ ചോല ഉരുൾപൊട്ടൽമൂലം  തകർന്നതിനാൽ നെല്ലിയാമ്പതി മേഖലയിലേക്ക് സർവീസ് ആരംഭിച്ചിട്ടില്ല. കോയമ്പത്തൂർ പൊളളാച്ചി ഭാഗത്തേയ്ക്ക് ആവശ്യാർത്ഥവും സർവീസ് ആരംഭിച്ചിട്ടുണ്ട്. തൃശൂർ, കോഴിക്കോട്, പട്ടാമ്പി ഭാഗത്തേയ്ക്കും സർവീസുകൾ നടത്തുന്നുണ്ട്. ബസ് സർവീസുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഫോൺ - 0491 2520098

Tags:    
News Summary - Palakkad ksrtc depot-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.