പാലക്കാട് ചൂട് വീണ്ടും കൂടി; ഇടമഴക്ക് സാധ്യത

പാലക്കാട്: പാലക്കാട് ജില്ലയില്‍ താപനില വീണ്ടും വര്‍ധിച്ചു. കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ശനിയാഴ്ച 39.4 സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഈ കേന്ദ്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ കൂടിയതാണിത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 25 ന് 35.8 ഡിഗ്രിയായിരുന്നു ഇവിടുത്തെ താപനില. താപനില വര്‍ധിക്കുന്നത് ഇടമഴക്കുള്ള സൂചനയാണെന്ന് കാര്‍ഷിക സര്‍വകലാശാല കേന്ദ്രത്തിന്‍െറ കാലാവസ്ഥ ശാസ്ത്രജ്ഞന്‍ ഡോ. കെ.എം. സുനില്‍ വ്യക്തമാക്കി. അന്തരീക്ഷ താപനില വര്‍ധിച്ചത് മഴമേഘങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. നാല് ദിവസത്തിനകം ഇടമഴ പെയ്യാനിടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുണ്ടൂരിലെ ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍ററില്‍ ശനിയാഴ്ച 39 ഡിഗ്രി സെല്‍ഷ്യസും മലമ്പുഴയിലെ ജലസേചന വകുപ്പ് ഓഫിസില്‍ 38.2 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. കൂടുതല്‍ താപനില ഉണ്ടായ പട്ടാമ്പിയില്‍ തന്നെയാണ് ഏറ്റവും കുറഞ്ഞ താപനില എന്നതും ശ്രദ്ധേയമാണ്-  21.8 ഡിഗ്രി സെല്‍ഷ്യസ്.

Tags:    
News Summary - palakkad hot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.