Posted On
date_range Updated On
date_range പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി
പാലക്കാട്: ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി. ധോണി ചേലക്കോട് ഭാഗത്താണ് ആനയിറങ്ങിയത്. നെൽപ്പാടത്ത് നിലയുറപ്പിച്ച ആനയെ കാട് കയറ്റാനുള്ള ശ്രമം വനം വകുപ്പ് തുടങ്ങി. പ്രദേശത്തെ നെൽകൃഷിയും തെങ്ങുകളും കാട്ടാന നശിപ്പിച്ചു. പിടിസെവനെ പിടികൂടിയതിന് ശേഷവും മേഖലയിൽ കാട്ടാനയെത്തുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുകയാണ്.
പിടിസെവനെ പിടികൂടി ആശ്വാസമണയും മുൻപ് വീണ്ടും കാട്ടാനയിറങ്ങിയതോടെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് നാട്ടുകാർ. ശാശ്വത പരിഹാരം കാണണമെന്നാണ് പൊതുആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.