യു.ഡി.എഫിന്‍റെ ഭൂരിപക്ഷം ഉയരുമെന്ന് ജോസ് കെ. മാണി

പാലാ: യു.ഡി.എഫിന്‍റെ ഭൂരിപക്ഷം ഉയരുമെന്ന് കേരളാ കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ. മാണി. മാണി സാറില്ലാത്ത തെരഞ്ഞ െടുപ്പാണ് ഇത്തവണത്തേത്. കെ.എം മാണി എന്ന വികാരം വോട്ടർമാരുടെ മനസിലുണ്ട്. അനുകൂലമായ സാഹചര്യമാണുള്ളതെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.

വലിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർഥി വിജയിക്കുമെന്ന് കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മയും പ്രതികരിച്ചു.

കെ.എം മാണിയുടെ കല്ലറയിൽ പ്രാർഥിച്ച ശേഷമാണ് ജോസ് കെ. മാണിയും കുടുംബവും വോട്ട് രേഖപ്പെടുത്താൻ സെന്‍റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ പോളിങ് ബൂത്തിലേക്ക് പോയത്.

Tags:    
News Summary - Pala By Election: Jose K Mani -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.