Posted On
date_range Updated On
date_range പാക് സൈനിക മേധാവിയുടെ ഫേസ്ബുക്കിൽ മലയാളികളുടെ തെറിവിളി
ന്യൂഡൽഹി: ഇന്ത്യ–പാക് നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ സൈന്യം അക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പാകിസ്താൻ സൈനിക മേധാവിയുടെ ഫേസ്ബുക് പേജിൽ മലയാളികളുടെ തെറിവിളിയും അസഭ്യവർഷവും.
അതിർത്തിയിലെ ആക്രമണത്തിനു ശേഷം നവമാധ്യമങ്ങളിൽ സൈനിക നടപടിയെ അനുകൂലിച്ചും ബി.ജെ.പി സർക്കാറിനെ അനുകൂലിച്ചും പരിഹസിച്ചും നിരവധി ട്രോളുകൾ പ്രചരിക്കുന്നതിന് പുറമെയാണ് പാക് സൈന്യത്തിലെ പി.ആർ മേധാവി ജനറൽ അസീം ബജ്വക്കെതിരെ മലയാളികൾ അസഭ്യ വർഷവുമായി രംഗത്തെത്തിയിരിക്കുന്നത്.
പാക് സൈന്യത്തെയും നവാസ് ശരീഫിനെയും കമൻറ് ബോക്സിൽ പരിഹസിക്കുന്നുണ്ട്. മുമ്പ് ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറിനെ അറിയില്ലെന്ന് പറഞ്ഞ ടെന്നീസ് താരം മരിയ ഷറപ്പോവയുടെ പേജിലും മലയാളികൾ 'പൊങ്കാല' നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.