പെയ്​ൻറ്​ വിവാദം: ബെഹ്​റ​ക്കെതിരെ വിജിലൻസ്​ കോടതിയിൽ ഹരജി

തിരുവനന്തപുരം: പൊലീസ്​ സ്​റ്റേഷനുകളിൽ ഒരുകമ്പനിയുടെ പെയ്​ൻറ്​ ഉപയോഗിക്കണമെന്ന ഉത്തരവിട്ട മുൻ ഡി.ജി.പി ലോക്​നാഥ്​  ബെഹ്​റെക്കെതിരെ വിജിലൻസ്​ കോടതിയിൽ ഹരജി. പൊലീസ്​ മേധാവിയായിരിക്കെ ടെണ്ടർ നടപടികൾ പാലിക്കാതെ ഉത്തരവിട്ട നടപടിക്കെതിരെ​ പൊതുപ്രവർത്തകനായ പായ്​ച്ചിറ നവാസാണ്​ ഹരജി നൽകിയിത്​. 

ഹരജി ഫയലിൽ സ്വീകരിച്ച കോടതി  പൊലീസ്​ സ്​റ്റേഷനുകൾ തിരിച്ചറിയാൻ ഒരേ ​നിറത്തിലുളള പെയ്​ൻറ്​ അടിക്കേണ്ടതുണ്ടോ എന്നു ചോദിച്ചു. തിരിച്ചറിയപ്പെടാനാണെങ്കിൽ സാധാരണക്കാൻ എപ്പോഴും ആശ്രയിക്കുന്ന റേഷൻകടകൾക്കല്ലേ ഒരേ നിറം വേണ്ടതെന്നും അതിന്​ ടെണ്ടർ നടപടികൾ പാലിക്കേണ്ടതല്ലേ എന്നും ചോദിച്ചു. ഇൗ മാസം 20നകം ബെഹ്​റ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. 

Tags:    
News Summary - paint : plea filed in vigilence court against behra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.