ചേട്ടനൊക്കെ വീട്ടിൽ, തൃശൂരിൽ ആര് ജയിക്കുമെന്ന് പറയാൻ ജോത്സ്യം നോക്കിയിട്ടില്ല -പത്മജ

തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിൽ ആര് ജയിക്കുമെന്ന് പറയാൻ താൻ ജോത്സ്യം നോക്കിയിട്ടില്ലെന്ന് പത്മജ വേണുഗോപാൽ. സഹോദരൻ കെ. മുരളീധരൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ മണ്ഡലത്തിലെ സാഹചര്യമെന്താണ് എന്ന് ചോദിച്ച മാധ്യമപ്രവർത്തകനോട്, ചേട്ടനാണെന്നതൊക്കെ വീട്ടിൽ എന്നായിരുന്നു പത്മജയുടെ മറുപടി.

ചേട്ടൻ എന്നൊന്നും നോക്കാൻ പറ്റില്ല, ചേട്ടൻ വീട്ടിലാണ്. ചേട്ടനും അച്ഛനും അമ്മയുമൊക്കെ വീട്ടിൽ. ആരു ജയിക്കുമെന്ന് പറയാൻ ഞാൻ ജോത്സ്യം നോക്കിയിട്ടില്ല. അത് പഠിക്കുന്ന സമയത്ത് ഞാൻ പറയാം. പലരോടും സംസാരിച്ചപ്പോൾ സുരേഷ് ഗോപിയാണ് മുന്നിൽ നിൽക്കുന്നത്. അതും വിചാരിക്കുന്നതിനും മുകളിലാണ്. കള്ളവോട്ട് എപ്പോഴും എൽ.ഡി.എഫിന്‍റെ ജോലിയാണ്. സഹോദരന് വേണ്ടി പ്രാർത്ഥിക്കാൻ അദ്ദേഹത്തിന് അസുഖമായി കിടക്കുകയൊന്നുമില്ലല്ലോ -പത്മജ പറഞ്ഞു.

കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടേതല്ല -രഞ്ജി പണിക്കർ

തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും രഞ്ജി പണിക്കർ. ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് വേണ്ടി അല്ലെങ്കില്‍ അതിന്റെയൊരു അപകടസന്ധിയെ തരണം ചെയ്യുന്നതിന് വേണ്ടി വോട്ട് ചെയ്തു. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച നിരവധി ചോദ്യങ്ങൾക്കുള്ള മറുപടിയായിരിക്കും ഈ ജനവിധിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - padmaja venugopal about Thrissur thrissur lok sabha constituency victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.