Posted On
date_range Updated On
date_range പി.ശ്രീരാമകൃഷ്ൻ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ല
തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാവില്ല. കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാവാനായിരുന്നു ശ്രീരാമകൃഷ്ണന് നൽകിയിരുന്ന നിർദേശം. എന്നാൽ, അസുഖമുള്ളതിനാൽ എത്താനാവില്ലെന്ന് അദ്ദേഹം അറിയിച്ചുവെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ മാസം ഹാജരാകാനായി സ്പീക്കർക്ക് ആദ്യം നോട്ടീസ് അയച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന് സ്പീക്കർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
യു.എ.ഇ കോൺസുൽ ജനറൽ മുഖേന നടത്തിയ ഡോളർ കടത്തിൽ സ്പീക്കർക്കും പങ്കുണ്ടെന്ന സ്വപ്നയുടേയും സരിത്തിേന്റയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.