തിരുവനന്തപുരം: സാഹിത്യകാരനും യാത്രികനും സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന പി. രവിവർമയുടെ സ്മരണാർഥം പന്തളം പാലസ് വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ യാത്രാവിവരണ ഗ്രന്ഥത്തിനുള്ള പുരസ്കാരത്തിന് ‘മാധ്യമം’ ചീഫ് സബ് എഡിറ്റർ എം.എൻ. സുഹൈബിന്റെ ‘അറേബ്യയും തുർക്കിയും -ഒരു യാത്ര’ എന്ന പുസ്തകം അർഹമായി.
25,000 രൂപയും വാസുദേവ ഭട്ടതിരി രൂപകൽപന ചെയ്ത ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഒ.കെ. ജോണി, കെ.ബി. പ്രസന്നകുമാർ, സുഭാഷ് വലവൂർ എന്നിവർ ഉൾപ്പെട്ട സമിതിയാണ് പുരസ്കാരം നിർണയിച്ചത്. ജൂലൈ അവസാന വാരം പന്തളത്ത് പുരസ്കാരം സമ്മാനിക്കും.
മാധ്യമം തിരുവനന്തപുരം യൂനിറ്റിൽ ചീഫ് സബ് എഡിറ്ററായ സുഹൈബ് തിരുവനന്തപുരം മണക്കാട് സ്വദേശിയാണ്. പരേതനായ മുഹമ്മദ് നൂഹ്-സുബൈദ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷംല. മക്കൾ: സൈനബ് ഹാജറ, സഫിയ നാദിറ, യൂസുഫ് സലാഹ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.