വാ​ദം പൂ​ർ​ത്തി​യാ​ക്കി കാ​ത്തി​രു​ന്നു; വി​ധി  പ​റ​യാ​തെ മ​ട​ക്കി​വി​ട്ടു

വടക്കാഞ്ചേരി‍: തിങ്കളാഴ്ച അറസ്റ്റിലായ നെഹ്റു ഗ്രൂപ് ചെയർമാൻ പി. കൃഷ്ണദാസിനെ കൂടുതൽ തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി കസ്റ്റഡിയിൽ വേണമെന്ന പൊലീസി​െൻറ അപേക്ഷയിൽ വാദം പൂർത്തിയാക്കിയെങ്കിലും വടക്കാഞ്ചേരി കോടതിക്ക് വിധി പറയാനായില്ല. ഹൈകോടതി ജാമ്യം അനുവദിച്ചേതാടെ പൊലീസി​െൻറ അപേക്ഷയിൽ തീർപ്പുപറയാനാവാതെ കൃഷ്ണദാസിെന കോടതിക്ക് പറഞ്ഞുവിടേണ്ടി വന്നു.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട ജാമ്യാേപക്ഷ ഹൈകോടതിയുടെ പരിഗണനക്ക് വരുന്നതിനാൽ വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ ഷഹീർ ഷൗക്കത്തലിയെ മർദിച്ച കേസിൽ കൃഷ്ണദാസി​െൻറ ജാമ്യാപേക്ഷ  തുടർച്ചയായി നാല് ദിവസമാണ്  പരിഗണനക്ക് വന്നത്.   ഒടുവിൽ വാദം പൂർത്തിയാക്കിയപ്പോൾ വിധി പറയാനാവാത്ത അപൂർവ സാഹചര്യവും ഉണ്ടായി.

അറസ്റ്റ് ചെയ്ത് തിങ്കളാഴ്ച രാത്രി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ കൃഷ്ണദാസിനു വേണ്ടി ജാമ്യാപേക്ഷ നൽകിയിരുന്നു. ജാമ്യാപേക്ഷ നിരസിച്ച് വിധി പറഞ്ഞത് ബുധനാഴ്ച. പൊലീസി​െൻറ കസ്റ്റഡി അപേക്ഷയിൽ വിധി പറയേണ്ടിയിരുന്നത് വ്യാഴാഴ്ചയായിരുന്നു. ഹൈകോടതി പരിഗണിക്കുന്ന ജാമ്യാപേക്ഷ തീർപ്പായശേഷം കസ്റ്റഡി അപേക്ഷ പരിഗണിച്ചാൽ മതിയെന്ന് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിക്ക് നിർദേശം ലഭിച്ചിരുന്നു. 
വിയ്യൂർ സബ്ജയിലിലായിരുന്ന കൃഷ്ണദാസിനെയും കൂട്ടരെയും വ്യാഴാഴ്ച ഉച്ചക്ക് 1.20ഓടെ വടക്കാഞ്ചേരി കോടതിയിൽ എത്തിച്ചു. എന്നാൽ, ഹൈകോടതി ഉത്തരവ് വരുന്നതുവരെ കോടതി ഹാളിലിരുത്തി. 
രണ്ടരയോടെ ജാമ്യം ലഭിച്ചതായി പ്രതിഭാഗം കോടതിയെ അറിയിെച്ചങ്കിലും ഒൗദ്യോഗികമായി അക്കാര്യം ലഭിക്കാതെ തീരുമാനമെടുക്കാനാവില്ലെന്ന് മജിസ്ട്രേറ്റ് ശ്രീദേവി നിലപാടെടുത്തു. മൂന്നരയോടെ ഇ^മെയിലിൽ ൈഹകോടതി ഉത്തരവെത്തിയതോടെ കസ്റ്റഡി അപേക്ഷയിൽ വിധി പറയുന്നത് ഒഴിവാക്കി. 

Tags:    
News Summary - p krishnadas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.