സായുധ കലാപത്തെ ബിനോയ് വിശ്വം അനുകൂലിക്കുന്നുണ്ടോയെന്ന് പി. ജയരാജന്‍

കണ്ണൂര്‍: എതിര്‍ക്കപ്പെടേണ്ടവരും പരാജയപ്പെടുത്തേണ്ടവരും ഒറ്റപ്പെടുത്തേണ്ടവരുമായ മാവോവാദികളുടെ സായുധ കലാപത്തെ സി.പി.ഐ നേതാവ് ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവര്‍ അനുകൂലിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന്‍. വി.എസും കാനം രാജേന്ദ്രനുമുള്‍പ്പെടെയുള്ളവരുടെ അഭിപ്രായം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, ആകാശത്ത് നില്‍ക്കുന്ന ചില സ്വപ്നജീവികള്‍ പല പ്രതികരണങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 ഭൂമിയില്‍ ജീവിക്കുന്നവര്‍ക്ക് മാവോവാദികളുടെ സായുധ കലാപത്തോട് യോജിക്കാനാവില്ല. വിജയകരമായി ജനകീയമായ ജനാധിപത്യവിപ്ളവം വിജയിപ്പിച്ച മാവോയുടെ പേരില്‍ ഇവിടെയുള്ളത് കോമാളികളാണെന്നും ജയരാജന്‍ പറഞ്ഞു. ഭീകരപ്രവര്‍ത്തനം നടത്തുന്ന മാവോവാദികളെ സംരക്ഷിക്കാന്‍ ഇസ്ലാമിസ്റ്റുകളും രംഗത്തുവരുകയാണ്.  എല്ലാ തീവ്രവാദികളും ഒന്ന് മറ്റൊന്നിനെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുന്നുവെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു.  വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം നേതാവ് വി. നാരായണനും പങ്കെടുത്തു.  

 

             
Tags:    
News Summary - p jayarajan against binoy viswom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.