കെയർ & ഷെയർ 'ആശ്വാസം ' പദ്ധതിയുടെ ഭാഗമായി ഓക്സിജൻ കോൺസൻട്രേറ്റർ വിതരണത്തിന്റെ ഉദ്ഘാടനം നടൻ മമ്മൂട്ടി നിർവ്വഹിക്കുന്നു. കെയർ & ഷെയർ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ, രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, കെയർ & ഷെയർ ഡയറക്ടർമാരായ ജോർജ് സെബാസ്റ്റ്യൻ, റോബർട്ട് കുര്യാക്കോസ്, രാജഗിരി റിലേഷൻസ് ഡയറക്ടർ ഡോ.വി എ ജോസഫ്, എന്നിവർ സമീപം

ആ‘ശ്വാസ’മായി മമ്മൂട്ടി; ഓക്സിജൻ കോൺസൻട്രേറ്ററുകൾ സൗജന്യമായി നൽകി

കൊച്ചി: കിടപ്പ് രോഗികൾക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ സൗജന്യമായി നൽകി നടൻ മമ്മൂട്ടി. വായുവിൽനിന്നും നൈട്രജനെ വേർതിരിച്ച് ശുദ്ധമായ ഓക്സിജൻ രോഗികൾക്ക് ലഭ്യമാക്കുന്ന ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ആ'ശ്വാസം' പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ നടൻ മമ്മൂട്ടി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ രംഗത്ത് ഉണ്ടാകുന്ന പുതിയ മാറ്റങ്ങൾ സാധാരണക്കാർക്കും ലഭ്യമാകേണ്ടതുണ്ട് എന്ന് മമ്മൂട്ടി പറഞ്ഞു.

ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന് നടത്തുന്ന പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 50 ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് വിതരണം നടത്തുക. പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ പറഞ്ഞു. കെയർ ആൻഡ് ഷെയറുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു. കെയർ ആൻഡ് ഷെയർ ഡയറക്ടർമാരായ ജോർജ് സെബാസ്റ്റ്യൻ, റോബർട്ട് കുര്യാക്കോസ്, രാജഗിരി റിലേഷൻസ് ഡയറക്ടർ ഡോ. വി.എ ജോസഫ് എന്നിവർ പങ്കെടുത്തു.

അപേക്ഷകരിൽനിന്നും തെരഞ്ഞെടുത്ത സന്നദ്ധ സംഘടന പ്രവർത്തകരായ ജോസ് കലയപ്പുറം (ആശ്രയ കൊട്ടാരക്കര), അമൽ രാജ് (ഗാന്ധിഭവൻ പത്തനാപുരം), വാഹിദ് മാവുങ്കൽ (എസ്.യു.എസ് ചാരിറ്റബിൾ ട്രസ്റ്റ് വണ്ടാനം, അബ്ദുൽ വാഹിദ് (ഷിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്), ഷീബ ലാൽ (കൊച്ചി കോർപ്പറേഷൻ വെൽഫെയർ സ്റ്റാന്റിങ് കമ്മിറ്റി) എന്നിവർ ഓക്സിജൻ കോൺസൻട്രേറ്ററുകൾ ഏറ്റുവാങ്ങി. കെയർ ആൻഡ് ഷെയറിന്റെ നേതൃത്വത്തിൽ യു.എ.ഇയിൽ ആരംഭിച്ച ഫാമിലി കണക്ടിന്റെ അണിയറ പ്രവർത്തകരേയും പരിപാടിയിൽ മമ്മൂട്ടി അഭിനന്ദിച്ചു. ആശ്വാസം പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ‪+91 99619 00522‬ നമ്പറിൽ ബന്ധപ്പെടാം.

photo: 

Tags:    
News Summary - Oxygen concentrators were provided free by care and share

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.