വാഹന പുക പരിശോധന സ്ഥാപന ഉടമകൾ സമരത്തിലേക്ക്

കോട്ടയം: സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂളുകൾക്ക് പിന്നാലെ, വാഹന പുക പരിശോധന സ്ഥാപന ഉടമകളും സമരത്തിലേക്ക്. പുകപരിശോധന സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കി നൽകാത്തതിനെതിരായും സംസ്ഥാന വ്യാപകമായി സ്ഥാപനങ്ങളുടെ ഐ.ഡി മൂന്നുമാസം വരെ സസ്പെൻഡ് ചെയ്യുന്നതിനെതിരെയുമാണ് സമരം.

വിശദീകരണം ചോദിക്കാതെയും നോട്ടീസ് നൽകാതെയും നിസ്സാര കാര്യത്തിന് ട്രാൻസ്പോർട്ട് കമീഷണർ (ടി.ഡി) സ്ക്വാഡ് ആണ് നടപടി എടുക്കുന്നതായി പറയുന്നത്. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പുകപരിശോധന കേന്ദ്രങ്ങൾ അടച്ച് തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് കമീഷണർ ഓഫിസിലേക്ക് പ്രകടനവും ധർണയും നടത്തുമെന്ന് അസോസിയേഷൻ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിങ് സ്റ്റേഷൻ ഫോർ മോട്ടോർ വെഹിക്കിൾസ് കേരള ഭാരവാഹികൾ അറിയിച്ചു.

അടുത്തകാലത്ത് വാഹന പുക പരിശോധന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതിന് തൃശൂരിലും കോഴിക്കോട്ടും രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വിജിലൻസ് പിടികൂടിയിരുന്നു. ഇതിന്‍റെ പ്രതികാര നടപടിയാണ് ഇപ്പോഴുണ്ടാകുന്നതെന്നും അവർ ആരോപിക്കുന്നു.

Tags:    
News Summary - Owners of Pollution Testing Centre to go on strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.