ഒറ്റപ്പാലം സബ് കലക്ടറായി ഡോ. മിഥുന്‍ പ്രേംരാജ് ചുമതലയേറ്റു

കോഴിക്കോട് : ഒറ്റപ്പാലം റവന്യു ഡിവിഷന്റെ പുതിയ സബ് കലക്ടറായി ഡോ. മിഥുന്‍ പ്രേംരാജ് ചുമതലയേറ്റു. 2021 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹം കാസര്‍ഗോഡ് അസിസ്റ്റന്റ് കലക്ടറായാണ് സര്‍വീസില്‍ പ്രവേശിച്ചത്.

കേന്ദ്ര ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ മന്ത്രാലയത്തില്‍ അസിസ്റ്റന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു. പോണ്ടിച്ചേരി ജെ.ഐ.പി.എം.ഇ.ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും എം.ബി.ബി.എസും നേടിയിട്ടുണ്ട്. കോഴിക്കോട് വടകര സ്വദേശിയാണ്.

മിഥുൻ പ്രേംരാജ് ഒരു ഡോക്ടർമാരുടെ കുടുംബത്തിൽ പെട്ടയാളാണ്. പിതാവ് ഡോ പ്രേംരാജ് അറിയപ്പെടുന്ന ശിശുരോഗ വിദഗ്ധനും സഹോദരി അശ്വതി മുക്കത്തെ കെ.എം.സി.ടി മെഡിക്കൽ കോളജിൽ റേഡിയോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് ഡോക്ടറുമാണ്.


Tags:    
News Summary - Ottapalam Sub-Collector- Dr. Mithun Premraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.