തന്നെ വീട്ടിലെത്തി സന്ദർശിച്ച മലങ്കര ഓർത്തഡോക്സ് സഭ അധ്യക്ഷൻ ത്രിതീയൻ കാതോലിക്കാ ബാവക്ക് സ്വന്തം കൃതി കൈയൊപ്പു ചാർത്തി സമ്മാനിക്കുന്ന എം.ടി.പതഞ്ജലി മാനേജിങ് ഡയറക്ടർ ഡോ. ജ്യോതിഷ് കുമാർ, കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ സമീപം 

എം.ടിക്ക് ബൈബിളും പേനയും സമ്മാനിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ

കോഴിക്കോട്: എം.ടിക്ക് ആശസംസയുമായി മലങ്കര ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ. താൻ എറെ ആരാധിക്കുന്ന മലയാളത്തിൻന്റെ അതുല്യ പ്രതിഭയെ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് കാതോലിക്ക ബാവ സന്ദർശിച്ചത്. സഭയുടെ ആദരം അറിയിച്ച അദ്ദേഹം എം.ടിക്ക് നവതി സമ്മാനമായി ബൈബിളും പേനയും ​കൈമാറി. മലയാള ഭാഷ ഉള്ളിടത്തോളം കാലം എം.ടിയുടെ കൃതികൾ അനശ്വരമായി നിൽക്കുമെന്ന് കാതോലിക്ക ബാവ പറഞ്ഞു.

എം.ടിയുടെ വിവിധ കൃതികളിലെ ഉദ്ദരണികളും കാതോലിക്ക ബാവ അനുസ്മരിച്ചു. ആധ്യാത്മിക നിറവിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴും വീട്ടിലെത്തി തന്നെ സ​ന്ദർശിച്ച കാതോലിക്ക ബാവയുടെ ആദരവ് നവതി നിറവിൽ ലഭിച്ച വലിയ അംഗീകാരമായി കാണുന്നതായി എം.ടി പറഞ്ഞു.

തന്റെ കൃതികൾ നൽകിയാണ് എം.ടി കാതോലിക്ക ബാവയെ യാത്രയാക്കിയത്. മമ്മൂട്ടി നേതൃത്യം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയും ഒപ്പമുണ്ടായിരുന്നു. പതഞ്ജലി മാനേജിങ് ഡയറക്ടർ ഡോ. ജ്യോതിഷ് കുമാറും ചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - Orthodox Church President presented a Bible and a pen to M.T

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.