കോട്ടയം: ഓർത്തഡോക്സ് സഭയുടെ അടിയന്തര സുന്നഹദോസ് തിങ്കളാഴ്ച ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ നടക്കും. ഇതിെനാപ്പം മാനേജിങ് കമ്മിറ്റി അംഗങ്ങളുടെ യോഗവും വിളിച്ചിട് ടുണ്ട്.
സഭക്ക് അനുകൂലമായ സുപ്രീംകോടതി വിധികൾ നടപ്പാക്കാത്ത സർക്കാർ നിലപാട് യോഗത്തിൽ ചർച്ചയാകും. സഭ തർക്കത്തിൽ യാക്കോബായ വിഭാഗത്തിന് അനുകൂലമായ നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നതെന്ന് നിരന്തരം പരാതി ഉന്നയിച്ചുവരുകയാണ് ഒാർത്തഡോക്സ് സഭ.
യാക്കോബായ സഭ മനഃപൂർവം പ്രശ്നം ഉണ്ടാക്കുകയാണെന്നും പള്ളികളിലേക്ക് അതിക്രമിച്ച് കയറുകയാണെന്നും ഇവർ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.