ഒരാഴ്​ചക്കകം വിധി നടപ്പാക്കണം; സർക്കാറിന്​ ഓർത്തഡോക്​സ്​ സഭയുടെ അന്ത്യശാസനം

കോട്ടയം: തർക്കത്തിലുള്ള പള്ളികളുടെ അവകാശം ഓർത്തഡോക്​സ്​ സഭക്ക്​ കൈമാറണമെന്ന സുപ്രീംകോടതി വിധി ഒരാഴ്​ചക്കകം നടപ്പാക്കണമെന്ന്​ സഭ സർക്കാറിനോട്​ ആവശ്യപ്പെട്ടു. വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട്​ പോകുമെന്ന്​ സഭ ഓർമിപ്പിച്ചു. ചീഫ്​ സെക്രട്ടറിക്കയച്ച കത്തിലാണ്​ സഭ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്​.

ഓർത്തഡോക്സ്​-യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ സർക്കാർ കോടതി വിധി നടപ്പിലാക്കാതെ സമവായ ശ്രമം മുന്നോട്ടുവെക്കുകയായിരുന്നു. വിധി നടപ്പാക്കാത്തതിൽ സുപ്രീംകോടതി അതൃപ്​തി പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല വിധി എത്രയും പെ​ട്ടെന്ന്​ നടപ്പാക്കണ​െമന്ന്​ കോടതി സർക്കാറിനോട്​ ആവശ്യപ്പെട​ുകയും ചെയ്​തിരുന്നു. എന്നിട്ടും വിധി നടപ്പാക്കാൻ തയാറാവാതെ ഉപസമിതിയെ നിയോഗിച്ച്​ ഇരു വിഭാഗവുമായി ചർച്ച നടത്തി പരിഹാരം കാണാനാണ്​ സർക്കാർ ശ്രമിച്ചത്.

കഴിഞ്ഞ മാസം 31ന്​ ഉപസമിതിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ വിധി നടപ്പാക്കണമെന്ന്​ ഓർത്തഡോക്​സ്​ സഭ ആവശ്യപ്പെ​ട്ടെങ്കിലും ഉപസമിതിയും അത്​ മുഖവിലക്കെട​ുത്തിരുന്നില്ല​. ഇക്കാര്യവും കത്തിൽ വ്യക്തമാക്കുന്നുണ്ട്​.

Tags:    
News Summary - orthadox church demanded execution of SC verdict within one week; letter to chief secretary -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.