അവയവദാനം; സമിതി നിഷേധിക്കുന്ന കേസുകളിൽ കോടതിക്ക്​ വ്യത്യസ്​ത നിലപാട്​

കൊ​ച്ചി: ജി​ല്ല​ത​ല ഓ​ത​റൈ​സേ​ഷ​ൻ സ​മി​തി​ക​ൾ അ​നു​മ​തി നി​ഷേ​ധി​ച്ച അ​വ​യ​വ​ദാ​ന അ​പേ​ക്ഷ​ക​ളി​ൽ ഹൈ​കോ​ട​തി ഇ​ട​പെ​ട​ൽ മൂ​ലം​ അ​നു​കൂ​ല​മാ​യ കേ​സു​ക​ൾ ഒ​ട്ടേ​റെ. ഇ​ത്ത​രം കേ​സു​ക​ൾ പ​രി​ഗ​ണി​​ക്കു​മ്പോ​ഴൊ​ക്കെ​യും ഒ​രു ജീ​വ​ന്‍റെ വി​ല ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ളോ​ടെ​യാ​ണ്​ ഹൈ​കോ​ട​തി​യു​ടെ അ​നു​കൂ​ല ഉ​ത്ത​ര​വു​ക​ളു​ണ്ടാ​യ​ത്. എ​ന്നാ​ൽ, കോ​ട​തി​നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കോ വി​ധി​ക​ൾ​ക്കോ ഒ​രു പ്രാ​ധാ​ന്യ​വും ക​ൽ​പ്പി​ക്കാ​ത്ത​താ​ണ്​ ഓ​ത​റൈ​സേ​ഷ​ൻ സ​മി​തി​ക​ളു​ടെ തീ​രു​മാ​ന​ങ്ങ​ൾ.

അ​വ​യ​വ ദാ​ന​ത്തി​ന്‍റെ മ​റ​വി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​ണ്​ സ​മി​തി​യു​ടെ ദൗ​ത്യ​മെ​ങ്കി​ലും പ​ല​പ്പോ​ഴും ര​ക്​​ത​ബ​ന്ധു​ക്ക​​ള​ല്ലാ​ത്ത കേ​സു​ക​ൾ വ​രു​മ്പോ​ൾ അ​പേ​ക്ഷ നി​ര​സി​ച്ച്​ ത​ല​യൂ​രു​ന്ന പ്ര​വ​ണ​ത​യാ​ണ്​ ക​ണ്ടു​വ​രു​ന്ന​ത്. പൊ​ലീ​സ്​ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ അ​നു​കൂ​ല​മാ​യാ​ൽ പോ​ലും അ​പേ​ക്ഷ തി​ര​സ്ക​രി​ക്കു​ന്നു.

സ്നേ​ഹ​ബ​ന്ധ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​​ത്തി​ലോ പ​രോ​പ​കാ​രം എ​ന്ന നി​ല​യി​ലോ ആ​ണ്​ അ​വ​യ​വം ദാ​നം ചെ​യ്യു​ന്ന​തെ​ന്ന് ദാ​താ​വ് ഉ​റ​പ്പി​ച്ച് പ​റ​യു​മ്പോ​ൾ വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ അ​പേ​ക്ഷ​ക​ൾ നി​ഷേ​ധി​ക്ക​രു​തെ​ന്ന് മ​ല​പ്പു​റം സ്വ​ദേ​ശി​ക്ക്​ വൃ​ക്ക​ദാ​നം ചെ​യ്യാ​ൻ​ അ​നു​മ​തി ന​ൽ​കി ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ കോ​ട​തി ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലെ​ന്ന​താ​യി​രു​ന്നു അ​നു​മ​തി നി​ഷേ​ധി​ക്കാ​ൻ കാ​ര​ണം. സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​തെ​ത​ന്നെ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​നാ​ണ്​ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

സ്നേ​ഹ​ബ​ന്ധ​ത്തി​ന് തെ​ളി​വ് ഹാ​ജ​രാ​ക്കു​ക അ​സാ​ധ്യ​മാ​ണെ​ന്ന് വി​യി​രു​ത്തി എ​റ​ണാ​കു​ളം ഗോ​തു​രു​ത്ത്​ സ്വ​ദേ​ശി​ക്ക്​ ഓ​ത​റൈ​സേ​ഷ​ൻ നി​ഷേ​ധി​ച്ച അ​നു​മ​തി ഹൈ​കോ​ട​തി അ​നു​വ​ദി​ച്ച​ത്​ 2024 ഒ​ക്​​ടോ​ബ​റി​ലെ ഉ​ത്ത​ര​വി​ലാ​ണ്. വൃ​ക്ക​ദാ​താ​വി​ന്‍റെ സാ​മ്പ​ത്തി​ക​സ്ഥി​തി മോ​ശ​മാ​ണെ​ന്ന കാ​ര​ണ​ത്താ​ൽ അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച ഓ​ത​റൈ​സേ​ഷ​ൻ സ​മി​തി തീ​രു​മാ​നം​ ത​ള്ളി കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്​ ഹൈ​കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്​ 2023ലാ​ണ്.

വി​ല്ലേ​ജ് ഓ​ഫി​സ​ർ ഒ​പ്പി​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്നാ​യി​രു​ന്നു സ​മി​തി​യു​ടെ ‘ക​ണ്ടെ​ത്ത​ൽ’. ഇ​തെ​ങ്ങ​നെ​യാ​ണ്​ സ​മി​തി​ക്ക്​ പ​റ​യാ​ൻ ക​ഴി​യു​ക​യെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ ചോ​ദ്യം. വൃ​ക്ക​ദാ​താ​വ് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന കാ​ര​ണ​ത്താ​ൽ വൃ​ക്ക​മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക്​ അ​നു​മ​തി നി​ഷേ​ധി​ച്ച ന​ട​പ​ടി കൊ​ല്ലം സ്വ​ദേ​ശി​യു​ടെ ഹ​ര​ജി​യി​ൽ കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു.

അ​വ​യ​വ മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കു​ന്ന​വ​ർ ഉ​റ്റ ബ​ന്ധു​ക്ക​ളാ​യി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ എ​ല്ലാ സാ​ഹ​ച​ര്യ​ത്തി​ലും ന​ട​പ്പാ​ക്കാ​നാ​വാ​ത്ത​തും നി​യ​മ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി. നി​ര​വ​ധി പേ​ര്‍ക്ക് അ​വ​യ​വ​ങ്ങ​ള്‍ വേ​ണ​മെ​ങ്കി​ലും നി​ര്‍ഭാ​ഗ്യ​വ​ശാ​ല്‍ വ​ള​രെ കു​റ​ച്ച് പേ​ര്‍ക്ക് മാ​ത്ര​മാ​ണ് ബ​ന്ധു​ക്ക​ളി​ല്‍നി​ന്ന് ദാ​താ​ക്ക​ളെ ല​ഭി​ക്കു​ന്ന​തെ​ന്ന്​ മ​റ്റൊ​രു ഉ​ത്ത​ര​വി​ൽ കോ​ട​തി വ്യ​ക്​​ത​മാ​ക്കു​ന്നു. ര​ണ്ടു​ വ്യ​ക്​​തി​ക​ൾ ത​മ്മി​ലെ ‘അ​ടു​പ്പം’ എ​ന്ന​ത്​ ഒ​രു മാ​ന​സി​ക വി​ഷ​യ​മാ​ണെ​ന്ന്​ 2017ലെ ​മ​റ്റൊ​രു ഉ​ത്ത​ര​വി​ൽ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags:    
News Summary - Organ donation; Court takes a different stance in cases where the committee denies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.