പോപുലർ ഫിനാന്‍സിന്‍റെ ആസ്തികള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സിന്‍റെ ആസ്തികള്‍ കണ്ടുകെട്ടാന്‍ പത്തനംതിട്ട ജില്ലാ കലക്ടറുടെ ഉത്തരവ്. ആസ്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടിവന്നാല്‍ കാവല്‍ ഏർപ്പെടുത്താനും ജില്ലാ പൊലീസ് മേധാവിയോട് കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപക സംരക്ഷണ നിയമത്തിന്‍റെ അടിസ്ഥാനമാക്കി ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് നടപടി.

സ്ഥാപനത്തിന്‍റെ പത്തനംതിട്ട ജില്ലയിലെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനും സ്വര്‍ണവും മറ്റ് ആസ്തികളും അറ്റാച്ച് ചെയ്യുന്നതിനുമാണ് ജില്ലാ കലക്റുടെ ഉത്തരവ്. പ്രതികളുടെ എല്ലാ സ്ഥാപനങ്ങളും ശാഖകളും അടച്ചു പൂട്ടണമെന്നും വാഹന കൈമാറ്റം തടയാന്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂർത്തിയാക്കാന്‍ ജില്ലാ പൊലീസ് മേധാവി, റീജണല്‍ ട്രാന്‍സ്പോർട്ട് ഓഫീസർ എന്നിവർക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.

നി​ക്ഷേ​പ​ക​രു​ടെ ന​ഷ്​​ടം നി​ക​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഇ ഫി​നാ​ൻ​സ്​ എ​ക്സ്​​പെ​ൻ​ഡി​ച്ച​ർ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് കൗ​ളിെൻറ നേ​തൃ​ത്വ​ത്തി​ൽ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചിരുന്നു. 2000 കോ​ടി​യു​ടെ ത​ട്ടി​പ്പു​ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് രാ​ജ്യ​ത്ത് 125 കോ​ടി​യോ​ളം രൂ​പ​യു​ടെ ആ​സ്​​തി​യു​ണ്ടെ​ന്ന്​ നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു. പോ​പു​ല​ര്‍ ഫി​നാ​ന്‍സ് ഉ​ട​മ തോ​മ​സ് ദാ​നി​യേ​ല്‍, ഭാ​ര്യ പ്ര​ഭ, മ​റ്റ് മ​ക്ക​ളാ​യ റി​നു, റീ​ബ, റി​യ എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

രാ​ജ്യ​ത്ത് 21 ഇ​ട​ങ്ങ​ളി​ലാ​ണ് പോ​പു​ല​ര്‍ ഫി​നാ​ന്‍സ് ഉ​ട​മ​ക​ള്‍ക്ക് വ​സ്തു​വ​ക​ക​ളു​ള്ള​ത്. ത​മി​ഴ്നാ​ട്ടി​ല്‍ മൂ​ന്നി​ട​ത്താ​യി 48 ഏ​ക്ക​ര്‍ സ്ഥ​ലം, ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ 22 ഏ​ക്ക​ര്‍, തി​രു​വ​ന​ന്ത​പു​ര​ത്ത് മൂ​ന്ന് വി​ല്ല​ക​ള്‍, കൊ​ച്ചി​യി​ലും തൃ​ശൂ​രി​ലും ആ​ഡം​ബ​ര ഫ്ലാ​റ്റു​ക​ള്‍, പു​ണെ, തി​രു​വ​ന​ന്ത​പു​രം, പൂ​യ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​ഫി​സ് കെ​ട്ടി​ടം ഉ​ണ്ടെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.