Posted On
date_range Updated On
date_range പ്രതിപക്ഷ എം.എൽ.എമാരെ സസ്പെൻഡ് ചെയ്യണം -ജനാധിപത്യ മഹിള അസോസിയേഷൻ
തിരുവനന്തപുരം: നിയമസഭയിലെ വനിത വാച്ച് ആൻഡ് വാർഡുമാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിപക്ഷ എം.എൽ.എമാരെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.
ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമസഭയിൽ വനിത ജീവനക്കാർക്ക് സ്വൈരമായി ജോലി നിർവഹിക്കാൻ സാധിക്കാത്തത് സാംസ്കാരിക കേരളത്തിന് അപമാനകരമാണ്. ലൈംഗികാതിക്രമം ഉണ്ടായെന്ന വനിത ജീവനക്കാരുടെ വെളിപ്പെടുത്തലിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.