തിരുവനന്തപുരം: രണ്ടാം ദിവസവും അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി. ചട്ടങ്ങൾ ലംഘിച്ച് സർക്കാർ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതിനെതിരെ വി.ജോയി നൽകിയ അടിയന്തര പ്രമേയത്തിനാണ് സ്പീക്കർ അനുമതി നിഷേധിച്ചത്. സ്ഥലം മാറ്റം സ്വാഭാവിക നടപടി ആണെന്നും പരാതികൾ പരിഗണിക്കുമെന്നും മന്ത്രി സണ്ണി ജോസഫ് മറുപടി നൽകിയതിനെ തുടർന്നാണ് അനുമതി നിഷേധിച്ചത്.
സർക്കാർ അധികാരത്തിൽ വരുന്നതിനുമുമ്പ് തന്നെ സ്ഥലമാറ്റം തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ചട്ടങ്ങൾ ലംഘിച്ച് 2000ത്തോളം ജീവനക്കാരെയാണ് സ്ഥലം മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. നവ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഷെയർ ചെയ്തതിന് ജീവനക്കാരെ സസ്പെൻഡ് ചെയ്യുന്നത് ക്രൂരതയാണെന്ന് പിണറായി വിജയൻ പറഞ്ഞു.
കുടുംബശ്രീയിൽ കരാർ അടിസ്ഥാനത്തിൽ തുടർച്ചയായി ജോലി ചെയ്തുവരുന്ന ജീവനക്കാരെ നോട്ടീസ് പോലും നൽകാതെ പിരിച്ചുവിട്ടത് മനുഷ്യത്തമില്ലാത്ത നടപടി ആണെന്ന് പിണറായി വിജയൻ പറഞ്ഞു. അവരിൽ ചിലർ സ്ഥിരപ്പെടുത്താൻ യോഗ്യത ഉള്ളവരാണെന്ന് കോടതികൾ തന്നെ കണ്ടെത്തിയാതണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.