തിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ് െഎസക് അവതരിപ്പിച്ചത് ഫാൻറസി ബജറ്റാണെ ന്ന് പ്രതിപക്ഷം. വാചകമടിയല്ലാതെ പുതുമയോ വൻകിട പദ്ധതി പ്രഖ്യാപനമോ ബജറ്റിൽ ഇല് ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് എം.കെ. മുനീറും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സാമ്പത്തികമായി നട്ടംതിരിയുേമ്പാൾ 1103 കോടി രൂപയുടെ അധികബാധ്യത കെട്ടിയേൽപിച്ചിരിക്കുകയാണ്. വില്ലേജ്, രജിസ്ട്രേഷൻ ഒാഫിസുകളുടെ സമീപത്തേക്കുപോലും ചെല്ലാൻ പറ്റാത്ത അവസ്ഥ. വിൽപന കുത്തനെ ഇടിഞ്ഞിരിക്കെയാണ് കാറുകൾക്കും മറ്റും നികുതി ഉയർത്തിയത്.
മാന്ദ്യത്തിൽനിന്ന് കരകയറാൻ ഒന്നുമില്ല. തദ്ദേശഭരണസ്ഥാപനങ്ങൾക്ക് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച തുക നൽകാതിരിക്കുേമ്പാഴാണ് 9200 കോടി അധികമായി നൽകുമെന്ന് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.