തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന നിഷ്ഠൂരമായ സംഭവങ്ങൾ സഭയിൽ ഉന്നയിക്കാൻ അനുവദിക്കില്ലെങ്കിൽ എന്തിനാണ് സഭയിൽ വരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വരാപ്പുഴയിെല കസ്റ്റഡി മരണത്തിൽ അന്വേഷണം സ്തംഭിച്ചിരിക്കുന്നത് ചർച്ച ചെയ്യാൻ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സഭയിൽ അവതരണാനുമതി ലഭിച്ചില്ല. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതാണെന്ന് പറഞ്ഞാണ് അനുമതി നിഷേധിച്ചത്.
കോടതി പരിഗണനയിലുള്ള എത്രയോ വിഷയങ്ങൾ സഭയിൽ വന്ന കീഴ്വഴക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ബാർ കോഴ, സോളാർ വിഷയങ്ങൾ തുടങ്ങി പലതും ഇങ്ങനെ കോടതി പരിഗണനയിലിരിക്കുേമ്പാഴാണ് ചർച്ചയിൽ വന്നത്. ഇൗ സർക്കാർ വന്നപ്പോഴും സെൻകുമാറിെൻറ വിഷയവും, സ്വാശ്രയ വിഷയവും തുടങ്ങി പലതും കോടതി പരിഗണനയിലിരിെക്കയാണ് ചർച്ച െചയ്തത്. ഇൗ കേസിന് മാത്രം എന്താണ് പ്രശ്നമെന്നും ചെന്നത്തില ചോദിച്ചു.
ഇക്കാര്യത്തിൽ സർക്കാറിന് എന്താണ് മറച്ചുവെക്കാനുള്ളത്. വിഷയം ചർച്ചക്കെടുക്കുന്നതിൽ എന്തിനാണ് സർക്കാറിന് ഇത്ര അസ്വസ്ഥത. കേസിൽ പ്രതിയായ എസ്.പിെയ സംരക്ഷിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി നൽകിയത്. എസ്.പിെക്കതിരെ കേസെടുത്താൽ അടുത്ത കേസ് സി.പി.എം നേതൃത്വത്തിനെതിരെയാണ്. ഇൗ കേസ് സഭയിൽ ചർച്ച ചെയ്താൽ സർക്കാറിെൻറ വിളറിയ മുഖം വെളിവാകും എന്ന് പേടിയുള്ളത് കൊണ്ടാണ് ചർച്ച അനുവദിക്കാതിരുന്നത് എന്നും ചെന്നിത്തല ആരോപിച്ചു.
ഞങ്ങളാരും ഒാടു െപാളിച്ച് വന്നതല്ല, ജനങ്ങൾ തെരഞ്ഞെടുത്ത് വന്നത് തന്നെയാണ്. ഒരു തെരഞ്ഞെടുപ്പിൽ ജയിച്ചതുെകാണ്ട് ഭരണപക്ഷം അഹങ്കരിക്കുകയാണ്. സഭയിൽ പ്രതിപക്ഷത്തിെൻറ അവകാശങ്ങളെ അടിച്ചമർത്താമെന്ന് മുഖ്യമന്ത്രി ധരിക്കേണ്ട. പ്രതിപക്ഷത്തേയും മാധ്യമങ്ങളെയും അടിച്ചോടിച്ച് ഇരുമ്പ് മറക്കുള്ളിൽ ഒളിച്ചിരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.