Posted On
date_range Updated On
date_range നിലമ്പൂരിൽ മത്സരിക്കണമെന്നും വേണ്ടെന്നും അഭിപ്രായം -ബി.ഡി.ജെ.എസ്
ആലപ്പുഴ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും വേണ്ടെന്നും ബി.ഡി.ജെ.എസിൽ രണ്ട് അഭിപ്രായമുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. എൻ.ഡി.എ യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും. ബി.ഡി.ജെ.എസിന് അവിടെ ജയസാധ്യതയില്ല. നല്ലൊരു പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്ന് മാത്രം. തെരഞ്ഞെടുപ്പിൽ അൻവർ വലിയ ഘടകമാണെന്ന് തോന്നുന്നില്ല. ബി.ജെ.പി അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ വന്നതിനുശേഷം കാര്യങ്ങൾ കുറച്ചുകൂടി പ്രഫഷനലാണെന്നും തുഷാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.