representational image
Posted On
date_range Updated On
date_range ഓപറേഷൻ കാവേരി: സുഡാനിൽ നിന്ന് 13 മലയാളികൾ കൂടിയെത്തി
നെടുമ്പാശ്ശേരി: ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്ന് 13 മലയാളികൾ കൂടി നാട്ടിൽ തിരിച്ചെത്തി. നിഖിൽ, രാഗിൻ പുത്തൻപുരയിൽ, അനിൽ നാരായണൻ, ബ്രിജേഷ് കുമാർ, ഉണ്ണി വലിയപറമ്പിൽ, ശശികുമാർ, മനോജ് കുമാർ അയ്യപ്പൻ, ചിത്രൻ മുരളി, പ്രവീൺ ഫിലിപ്, സാംസങ് ഫെർണാണ്ടസ്, തൗഫീഖ്, സായ്യിദ് ചെറുശ്ശേരി, വിജേഷ് ചാക്കോ എന്നിവരാണ് കൊച്ചിയിലെത്തിയത്.
ഡൽഹിയിൽ നിന്ന് എയർ ഏഷ്യ വിമാനത്തിൽ ഞായറാഴ്ച രാവിലെ 08.15 ഓടെയാണ് ഇവർ എത്തിയത്. ഇവരെ നോർക്ക അധികൃതർ സ്വീകരിച്ച് വീടുകളിലേക്ക് യാത്രയാക്കി. സുഡാനിൽ നിന്ന് ജിദ്ദ വഴി ഓപറേഷൻ കാവേരിയുടെ ഭാഗമായാണ് ഇവർ ഡൽഹിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.