'ഓപ്പറേഷൻ അജയ് ' : 11 കേരളീയര്‍ കൂടി രാവിലെ കൊച്ചിയിലെത്തി

കൊച്ചി: 'ഓപ്പറേഷൻ അജയ് 'യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഡൽഹിയിൽ എത്തിയ മൂന്നാം വിമാനത്തിലെ യാത്രാക്കാരായ കേരളത്തില്‍ നിന്നുളള 18 പേരില്‍ 11 പേര്‍ കൂടി നാട്ടില്‍തിരിച്ചെത്തി. ഡല്‍ഹിയില്‍ നിന്നുളള വിസ്താര യു.കെ 883 വിമാനത്തില്‍ ഇന്ന് രാവിലെ 07.40 നാണ് ഇവർ കൊച്ചിയിലെത്തിയത്.

ഇവര്‍ക്ക് ഡല്‍ഹിയില്‍ നിന്നുളള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്ട്സ് ലഭ്യമാക്കിയിരുന്നു. മറ്റുളളവര്‍ സ്വന്തം നിലക്കാണ് വീടുകളിലേക്ക് മടങ്ങുന്നത്. കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്സ് എറണാകുളം പ്രതിനിധി ആര്‍.രശ്മികാന്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് വീടുകളിലേക്ക് യാത്രയാക്കി.

കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ 'ഓപ്പറേഷൻ അജയ്'യുടെ ഭാഗമായി ഇതുവരെ 58 കേരളീയരാണ് ഇസ്രായേലില്‍ നിന്നും നാട്ടില്‍ തിരിച്ചത്തിയത്. കഴിഞ്ഞ ദിവസം 33 കേരളീയരാണ് തിരുവനന്തപുരം. കൊച്ചി വിമാനത്താവളങ്ങള്‍ വഴി നാട്ടിലെത്തിയത്. നേരത്തേ ഡല്‍ഹിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്സ് എൻ.ആർ കെ ഡവലപ്മെന്റ് ഓഫീസർ ഷാജി മോന്റെയും കേരളാ ഹൗസ് പ്രതിനിധികളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു.

News Summary - 'Operation Ajay': 11 more Keralites reached Kochi in the morning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.