മാധ്യമം ലേഖകൻ പി.പി. പ്രശാന്തിന് ഊർജ കേരള അവാർഡ്

കൊച്ചി: കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ഊർജ കേരള അവാർഡ് മാധ്യമം പാലക്കാട്​ ബ്യൂറോ ചീഫ്​ പി.പി. പ്രശാന്തിന്​. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾക്കാണ് അവാർഡ്​​.

കൈകാര്യം ചെയ്ത വിഷയങ്ങളുടെ വൈവിധ്യം, ആധികാരികത, വാർത്താവിശകലനത്തിലെ ആഴവും പരപ്പും എന്നിവയാണ്​ അവാർഡ്​ നിർണയത്തിൽ പരിഗണിച്ചതെന്ന്​ ​അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്​ കെ. ഇന്ദിരയും ജനറൽ സെക്രട്ടറി ജയപ്രകാശും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ്​ ആഗസ്റ്റ്​ 24ന്​ രാവിലെ 10ന്​ എറണാകുളം ടൗൺഹാളിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി കൈമാറും.

തൃശൂർ കോലഴി പായത്തുപറമ്പിൽ പരേതനായ പരമേശ്വരന്റെയും പാർവതിയുടെയും മകനായ പ്രശാന്ത്​ 2004 മുതൽ മാധ്യമം പത്രാധിപസമിതി അംഗമാണ്. ഭാര്യ: നിഷ. മക്കൾ: ഋതുൽ, ഋത്വിക.

Tags:    
News Summary - Oorja Kerala Award Madhyamam reporter PP Prasanth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.