Posted On
date_range Updated On
date_range പുതുപ്പള്ളിയിൽ സ്വന്തം വീടെന്ന സ്വപ്നം ബാക്കിയാക്കി ഉമ്മൻ ചാണ്ടി
കോട്ടയം: തിരുവനന്തപുരത്തെ ജഗതിയിലെ ഉമ്മൻചാണ്ടിയുടെ വീടിന്‍റെ പേര് പുതുപ്പള്ളി ഹൗസ് എന്നാണ്. അത്രമേൽ പുതുപ്പള്ളിയെ സ്നേഹിച്ച ഉമ്മൻ ചാണ്ടി പക്ഷേ വിടവാങ്ങിയത് പുതുപ്പള്ളിയിൽ സ്വന്തമായി വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ്.
കുടുംബ വിഹിതമായി ലഭിച്ച ഒരേക്കറിൽ വീടു നിർമാണം ആരംഭിച്ചിരിക്കെയാണ് അദ്ദേഹത്തിന്‍റെ അന്ത്യം. പുതുപ്പള്ളി പഞ്ചായത്തിലെ ഏഴാം വാർഡിൽ വീട് പണി തുടങ്ങിയിട്ട് ഒരു വർഷമായി. ഇതിനിടെയിലാണ് അസുഖം വർധിച്ചതോടെ വീട് പണിനിലച്ചത്.
കുടുംബ വീടാണ് കരോട്ട് വള്ളക്കാലിലായിരുന്നു താമസിച്ചിരുന്നത്. പുതുപ്പള്ളിയിലെ തറവാട്ടു വീട്ടിൽ താമസിക്കുന്നത് അനുജൻ അലക്സ് ചാണ്ടിയാണ്. തൊട്ടടുത്ത് തന്നെ സഹോദരി വത്സ താമസിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.