Posted On
date_range Updated On
date_range ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തെത്തി
തിരുവനന്തപുരം: ചികിത്സക്കുശേഷം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്തെത്തി. ഞായറാഴ്ച വൈകീട്ടോടെയാണ് ഉമ്മൻ ചാണ്ടിയും കുടുംബവും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തിയത്.
ജര്‍മനിയില്‍ ലേസര്‍ ശസ്ത്രക്രിയക്ക് ശേഷം ഉമ്മൻ ചാണ്ടി ബംഗളൂരുവില്‍ വിശ്രമത്തിലായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഉമ്മൻ ചാണ്ടിയെ യു.ഡി.എഫ് കൺവീനർ എം.എം. ഹസന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ഉന്മേഷവാനായുള്ള ഉമ്മന്‍ ചാണ്ടിയുടെ ചിത്രം മകള്‍ അച്ചു ഉമ്മന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. മൂന്നുമാസത്തെ പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ ഉമ്മൻ ചാണ്ടിക്ക് നിർദേശിച്ചിരിക്കുന്നത്. സന്ദര്‍ശനത്തിന് കര്‍ശന നിയന്ത്രണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.