Posted On
date_range Updated On
date_range അമ്പതാണ്ട് പിന്നിട്ട തലസ്ഥാന വാസം അവസാനിപ്പിച്ച് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലേക്ക് മടങ്ങുന്നു
കോട്ടയം: അമ്പതാണ്ട് പിന്നിട്ട തലസ്ഥാന വാസം അവസാനിപ്പിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലേക്ക്. പുതുപ്പള്ളിയില്‍ പുതിയ വീടിൻെറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് തീരുമാനം. പുതുപ്പള്ളി ബസ് സ്റ്റാൻറിന് സമീപത്താണ് ഉമ്മന്‍ചാണ്ടിയുടെ പുതിയ വീടൊരുങ്ങുന്നത്.
50 വര്‍ഷമായി പുതുപ്പള്ളി എംഎല്‍എയാണെങ്കിലും ഇദ്ദേഹത്തിന് പുതുപ്പള്ളിയില്‍ വീടോ ഓഫിസോ ഇല്ല. പുതുപ്പള്ളിയിലെത്തുേമ്പാൾ തറവാട്ടിലായിരുന്നു താമസം.സാധാരണ ഞായറഴ്ചകളിൽ മാത്രമായിരുന്നു ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെത്തിയിരുന്നത്.
പുതിയ ഉത്തരവാദിത്വങ്ങളില്ലാത്ത ഉമ്മന്‍ ചാണ്ടി അനാവശ്യ യാത്രകള്‍ ഒഴിവാക്കാനാണ് പുതുപ്പള്ളിയിലേക്ക് മാറുന്നതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.