കൊച്ചി: തെരഞ്ഞെടുപ്പുകാലത്ത് മാത്രം ബഹളം വെച്ചാൽ പുതിയ വോട്ട് കിട്ടില്ലെന്ന് മുൻ മുഖ ്യമന്ത്രി ഉമ്മൻ ചാണ്ടി. വോട്ടർ പട്ടികയിൽ പരമാവധി ആളുകളെ ചേർക്കുന്നതിലൂടെയേ പുതി യ വോട്ടർമാരെ കോൺഗ്രസിലേക്ക് അടുപ്പിക്കാൻ കഴിയൂ. തെരഞ്ഞെടുപ്പ് കാലത്തെ പ്രവർത്തനം കൊണ്ട് സ്ഥിരംവോട്ടുകൾ നിലനിർത്താൻ കഴിഞ്ഞേക്കാം.
വോട്ടർ പട്ടികയിൽ പേര് ചേർക്ക ൽ വിജയകരമായി നടപ്പാക്കിയാൽ 50 ശതമാനം ജോലി പൂർത്തിയാകും. എന്നാൽ, ഇത് പലപ്പോഴും നടക്കാറില്ല. എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകളിലെ കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരുടെ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോക്സഭ, പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളുടെ കാലമാണ് ഇനി വരാനിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങളിൽ കോൺഗ്രസുണ്ടായിരുന്നെങ്കിലെന്ന് ജനം ആഗ്രഹിക്കുകയാണ്. വാഗ്ദാനങ്ങൾ നൽകിയ പ്രധാനമന്ത്രി മോദി ഒന്നുപോലും പാലിച്ചിട്ടില്ല. എല്ലാം തങ്ങളുടെ ഇഷ്ടംപോലെ നടക്കണമെന്ന പിടിവാശിയാണ് സംസ്ഥാന സർക്കാറിന്. ഇതിനെതിരെ ശക്തമായി പ്രതികരിക്കാനുള്ള അവസരമാണിത്. മണ്ഡലം പ്രസിഡൻറുമാർ കോൺഗ്രസിെൻറ ബ്രാൻഡ് അംബാസഡർമാണ്.
നിലപാടുകളിൽ ഉറച്ചുനിന്ന പാർട്ടിയാണ് കോൺഗ്രസ്. കസ്തൂരിരംഗൻ വിഷയത്തിലും കോൺഗ്രസെടുത്ത നിലപാട് ശരിയാണെന്ന് തെളിഞ്ഞു -അദ്ദേഹം പറഞ്ഞു. ഫാഷിസത്തിെൻറ കരാളഹസ്തങ്ങളിൽ രാജ്യം അകപ്പെട്ടതായി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.