വോട്ടർ പട്ടികയിൽ ഇത്തവണയുമുണ്ട് ഉമ്മൻചാണ്ടി; ബൂത്ത് നമ്പർ 126, ക്രമ നമ്പർ 647

കോട്ടയം: പു​തു​പ്പ​ള്ളി നി​യ​സ​ഭ മ​ണ്ഡ​ലത്തിലെ വോട്ടർമാരുടെ ലിസ്റ്റിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരുണ്ട്. ജോർജിയൻ പബ്ലിക് സ്കൂളിൽ 126 ാം നമ്പർ ബൂത്തിലെ വോട്ടർ പട്ടികയിൽ 647ാം ക്രമ നമ്പറായിട്ടാണ് ഉമ്മൻചാണ്ടിയുടെ പേര് നീക്കം ചെയ്യാതെ കിടക്കുന്നത്.

വോട്ടർ മരിച്ചാൽ  പട്ടികയിൽ നിന്ന് പേര് നീക്കാൻ സ്വാഭാവികമായ കാലതാമസം പതിവാണ്. മരണവിവരം പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്ത ശേഷം ഈ വിവരം പ്രദേശത്തെ ബൂത്തുതല ഓഫീസർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറും. ഈ നടപടി ക്രമങ്ങൾ പാലിച്ചാണ് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുക.

ജൂലൈ 18 നായിരുന്നു  പുതുപ്പള്ളി എം.എൽ.എ ആയിരുന്ന ഉമ്മൻചാണ്ടി മരണപ്പെട്ടത്. തുടർന്നാണ് തെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പി​ൻ​ഗാ​മി ആ​രാ​ക​ണ​മെ​ന്ന്​ ജ​നം ഇന്നാണ് വി​ധി​യെ​ഴു​തുന്നത്. പോ​ളി​ങ് രാ​വി​ലെ ഏ​ഴിന് ആരംഭിച്ചിട്ടുണ്ട്. ഏ​ഴ്​ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

യു.​ഡി.​എ​ഫി​ന്‍റെ ചാ​ണ്ടി ഉ​മ്മ​ൻ, എ​ൽ.​ഡി.​എ​ഫി​ന്‍റെ ജെ​യ്ക്​ സി. ​തോ​മ​സ്, ബി.​ജെ.​പി​യു​ടെ ജി. ​ലി​ജി​ൻ ലാ​ൽ, ആം ​ആ​ദ്​​മി പാ​ർ​ട്ടി​യു​ടെ ലൂ​ക്ക്​ തോ​മ​സ്​ എ​ന്നി​വ​രാ​ണ്​ പ്ര​ധാ​ന​മാ​യു​ള്ള​ത്. ഇ​വ​ർ​ക്ക്​ പു​റ​മെ പി.​കെ. ദേ​വ​ദാ​സ്, ഷാ​ജി, സ​ന്തോ​ഷ്​ പു​ളി​ക്ക​ൽ എ​ന്നീ മൂ​ന്ന്​ സ്വ​ത​ന്ത്ര​ന്മാ​രു​മു​ണ്ട്.

Tags:    
News Summary - Oommen Chandy is also in the voter list this time; Booth No. 126, Order No. 647

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.