Posted On
date_range Updated On
date_range പവർഗ്രൂപ്പിന് താൽപര്യമുള്ള സ്ത്രീകൾക്കേ കോൺഗ്രസിൽ വളരാനാകൂ; സിമി തുറന്നുപറയാൻ ആർജവം കാണിച്ചെന്ന് പത്മജ
തൃശൂർ: കോൺഗ്രസിലും പവർ ഗ്രൂപ്പുണ്ടെന്നും സ്ത്രീകൾ ചൂഷണം നേരിടേണ്ടി വരുന്നെന്നും പറഞ്ഞ കോൺഗ്രസ് നേതാവ് സിമി റോസ്ബെൽ ജോണിനെ അഭിനന്ദിച്ച് പത്മജ വേണുഗോപാൽ. സമൂഹ മാധ്യമത്തിലൂടെയാണ് പത്മജയുടെ പ്രതികരണം.
കോൺഗ്രസിൽ പവർ ഗ്രൂപ് ഉണ്ട്. ആ പവർഗ്രൂപ്പിന് താൽപര്യമുള്ള അനർഹരായ സ്ത്രീകൾക്ക് ഉന്നതസ്ഥാനങ്ങൾ പെട്ടെന്ന് ലഭിക്കുന്നു. ഇത് സിമിയുടെ മാത്രം അഭിപ്രായമല്ല. കോൺഗ്രസിലെ നല്ലൊരു വിഭാഗം വനിത പ്രവർത്തകരുടെയും അഭിപ്രായമാണ്. സിമി അത് തുറന്നുപറയാൻ ആർജവം കാണിച്ചെന്നുമാത്രം.
സിമി പറഞ്ഞ അഭിപ്രായത്തോട് യോജിപ്പുള്ള നിരവധി കോൺഗ്രസ് നേതാക്കളുണ്ട്. വരും ദിവസങ്ങളിൽ അവരും തുറന്നു പറയുമെന്ന കാര്യത്തിൽ സംശയമില്ല. സംസ്കാരശൂന്യമായി അധിക്ഷേപിച്ചാൽ നിയമപരമായി എങ്ങനെ നേരിടണമെന്ന് വ്യക്തമായി ബോധ്യമുള്ളയാളാണ് സിമി എന്ന് ഓർത്താൽ നന്നെന്നും പത്മജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.