പെരിന്തൽമണ്ണ: ഓൺലൈൻ ബാങ്കിങ് തട്ടിപ്പ് സംഘത്തിലെ മൂന്നുപേർ പെരിന്തൽമണ്ണയിൽ അറസ്റ്റിലായി. പെരിന്തൽമണ്ണ സ്വദേശികളായ പട്ടാണി സക്കീർ ഹുസൈൻ (30), അത്തിക്കാട്ടിൽ മുഹമ്മദ് തസ്ലീം (28), മണ്ണാർമല അയിലക്കര അബ്ദുൽ ബാരിസ് (27) എന്നിവരെയാണ് ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
എ.ടി.എം കാർഡുകളും പണവും പാസ്ബുക്കുകളുമായി വാഹനം സഹിതം പെരിന്തൽമണ്ണ ബൈപാസിലാണ് സംഘം പിടിയിലായത്.
60 പ്രമുഖ ബാങ്കുകളുടെ എ.ടി.എം കാർഡുകളും മൂന്ന് ലക്ഷത്തിലധികം രൂപയും പിടികൂടി. തട്ടിപ്പിലെ മലയാളികളുൾപ്പെടുന്ന സംഘത്തെക്കുറിച്ച് ഇതരസംസ്ഥാനങ്ങളിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ സി.െഎ ടി.എസ്. ബിനുവും ടൗൺ ഷാഡോ പൊലീസും പ്രധാന ടൗണുകളിലെ എ.ടി.എം കൗണ്ടറുകളുടെ സമീപം നിരീക്ഷണം നടത്തിയതിനെ തുടർന്നാണ് ഇവർ വലയിലായത്.
ഓൺലൈൻ വഴി ബാങ്ക് ഇടപാടുകാരുടെ വിവരങ്ങൾ ശേഖരിച്ച് അവരെ മൊബൈൽ ഫോണിൽ ബന്ധപ്പെടുന്നതാണ് തട്ടിപ്പിെൻറ ആദ്യപടി. പിന്നീട് ഇടപാടുകാർക്ക് പ്രമുഖ കമ്പനികളുടെ ലക്ഷക്കണക്കിന് രൂപ സമ്മാനമുള്ള ഓൺലൈൻ ലക്കി ബംബർ ലോട്ടറിയടിച്ചിട്ടുണ്ടെന്ന് ധരിപ്പിക്കും. ഇതിെൻറ ജി.എസ്.ടി നികുതിയായി കാൽ ലക്ഷം രൂപ മുതൽ അരലക്ഷം വരെ അടക്കാൻ ആവശ്യപ്പെടും. ഇതിനുള്ള വ്യാജരേഖകൾ നിർമിച്ച് ഫോേട്ടായടക്കം സംഘം ഇടപാടുകാർക്ക് അയച്ചുകൊടുക്കുമെന്നും പൊലീസ് പറയുന്നു.
അതേസമയം, തട്ടിപ്പ് സംഘം കേരളത്തിെൻറ വിവിധ ഭാഗങ്ങളിലെ ഇവരുടെ കണ്ണികൾ മുഖേന പല ബാങ്കുകളിൽനിന്ന് അക്കൗണ്ടും അവയുടെ എ.ടി.എം കാർഡും തരപ്പെടുത്തും. ഇൗ അക്കൗണ്ട് നമ്പറുകൾ ഇരകൾക്ക് അയച്ചുകൊടുത്ത് അതിലേക്ക് ജി.എസ്.ടി തുക നിക്ഷേപിക്കാൻ ആവശ്യപ്പെടും. തുക അക്കൗണ്ടിൽ വന്നാലുടൻ സംഘത്തിലെ മറ്റ് കണ്ണികളെ വിവരം അറിയിക്കും. പിന്നീട് സംഘത്തിെൻറ പക്കലുള്ള എ.ടി.എം കാർഡ് ഉപയോഗിച്ച് കേരളത്തിെൻറ പലഭാഗത്തുനിന്ന് തുക പിൻവലിക്കും.
പിൻവലിച്ച തുകയത്രയും ബംഗാൾ, ഝാർഖണ്ഡ്, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ ഏജൻറുമാർ ഇൻറർനെറ്റ്, വാട്ട്സ്ആപ് വഴി നിർദേശിക്കുന്ന സ്ഥലങ്ങളിലെ ഏജൻറുമാർക്ക് ൈകമാറും. ഇതിൽ ഒരുവിഹിതം സംഘത്തിന് പ്രതിഫലമായി ലഭിക്കും. പ്രതികളുടെ കൈയിൽനിന്ന് ലഭിച്ച മുഴുവൻ എ.ടി.എം കാർഡുകളും ഉപയോഗിച്ച് മുഴുവൻ ഇടപാടുകളും പരിശോധിക്കുമെന്നും പ്രത്യേക അന്വേഷണ സംഘം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.