കള്ളാടി(വയനാട്): കള്ളാടി മണ്ണിടിച്ചിലിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടുകിട്ടി. കമ്പനി സർവേയർ യു.പി സ്വദേശി അസ്ഹറുദ്ദീൻ, അൻസാരി(സൂപ്പർവൈസർ) എന്നിവരെയാണ് കണ്ടെത്തിയത്. തേർഡ് സോണിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കിട്ടിയത്.
അപകടം നടന്ന് മൂന്നാം ദിവസമായ ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ ലഭിച്ചിരുന്നു. ഇവരുടെ പോസ്റ്റ്മോർട്ടം നടപടികൾ വൈത്തിരി താലൂക്കിൽ പൂർത്തിയാക്കി എംബാം ചെയ്യുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുമെന്ന് മന്ത്രി ടി.സിദ്ദിഖ് അറിയിച്ചിരുന്നു. ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ ശർമ( എൻജിനീയർ), ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ( എസ്കവേറ്റർ ഓപ്പറേറ്റർ) എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ ലഭിച്ചത്.
അപകടം നടന്ന സ്ഥലത്തെ നാലു സോണുകളായി തിരിച്ച് കഡാവർ നായകളെയും സ്പോട് ലൊക്കേഷൻ കാമറകളും ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തടസം സൃഷിടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.