തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികളുടെ അതിജീവനസമരത്തിന് വ്യാഴാഴ്ച ഒരുവർഷം. 2022 ജൂലൈ 20നാണ് ലത്തീൻ സഭയുടെ നേതൃത്വത്തിൽ 140 ദിവസം നീണ്ട സമരം ആരംഭിച്ചത്. തുറമുഖ നിർമാണം മൂലമുള്ള സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി ആഘാതങ്ങൾ പഠിക്കാൻ സമരസമിതി നിയോഗിച്ച ജനകീയ പഠനസമിതി ഇടക്കാല റിപ്പോർട്ട് വ്യാഴാഴ്ച പുറത്തുവിടും.
കഴിഞ്ഞ നവംബർ ഒന്നിനാണ് സമിതി ചുമതലയേറ്റത്. ഡോ. ജോൺ കുര്യൻ, ഡോ. ടെറി മച്ചാഡോ, ഡോ. കെ. ജി. താര, പ്രൊബീർ ബാനർജി, സരിത ഫെർണാണ്ടസ് എന്നിവരാണ് സമിതി അംഗങ്ങൾ.
വൈകീട്ട് മൂന്നിന് വെള്ളയമ്പലത്ത് നടക്കുന്ന യോഗത്തിൽ ‘വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരം; ഒരു നേർക്കാഴ്ച’ പുസ്തകത്തിലൂടെ സമര നാൾവഴികZ അവതരിപ്പിക്കും. മാധ്യമ-പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജനകീയ പഠനസമിതി ചെയർമാൻ ഡോ. കെ.വി. തോമസ്, ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റോ, മുൻ ആർച്ച് ബിഷപ് ഡോ. സൂസപാക്യം, സഹായമെത്രാൻ ഡോ. ക്രിസ്തുദാസ്, പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.