Posted On
date_range Updated On
date_range അഴീക്കലിൽ ബോട്ട് തകർന്ന് ഒരാൾ മരിച്ചു
കൊല്ലം: അഴീക്കലിൽ മത്സ്യബന്ധന ബോട്ട് തകർന്ന് ഒരാൾ മരിച്ചു. സ്രായികാട് സ്വദേശി സുധനാണ് മരിച്ചത്. വിലക്ക് ലംഘിച്ച് കടലിൽ പോയതായിരുന്നു അഞ്ചംഗസംഘം. അഞ്ച് പേരാണ് ബോട്ടിലുണ്ടായിരുന്നത്. മൂന്നു പേർ രക്ഷപെട്ടു. ഒരാളെ കാണാതായി. ബോട്ടുടമ അശോകനെയാണ് കാണാതായത്.
ബോട്ട് ശക്തമായ തിരയിൽപ്പെട്ടതാണ് അപകടത്തിന് കാരണമായത്. കടൽക്ഷോഭത്തെ തുടർന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.