ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി ഒരാൾ മരിച്ചു; രക്ഷപ്പെട്ട നാലുപേർ ആശുപത്രിയിൽ

പുന്നപ്ര: ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി വിനോദ സഞ്ചാരി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശി രാജേഷ് റെഡ്ഡിയാണ് മരിച്ചത്. നാലു പേരെ രക്ഷിച്ചു. രാജേഷ് റെഡ്ഡിയുടെ മകൻ രാമചന്ദ്ര റെഡ്ഡി, നരേന്ദർ, നരേഷ്, ബോട്ട് ജീവനക്കാരൻ സുനന്ദൻ എന്നിവരാണ് രക്ഷപ്പെട്ടത്.

ആലപ്പുഴ സ്വദേശി മിൽട്ടന്‍റെ ഉടമസ്ഥതയിലുള്ള വൈറ്റ് ഓർക്കിഡ് എന്ന ഹൗസ് ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്. രാവിലെ നാലു മണിയോടെ ചുങ്കം തന്നിട്ട ബോച്ച് ജെട്ടിക്ക് സമീപമായിരുന്നു സംഭവം. ബുധനാഴ്ചയാണ് നാലംഗ സംഘം പുന്നമട കായലിൽ വിനോദ സഞ്ചാരത്തിന് എത്തിയത്.

തന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം ബോട്ടിൽ കിടന്നുറങ്ങുകയായിരുന്നു സംഘം. ഇന്ന് രാവിലെ അഞ്ചു മണിയോടെ ബോട്ട് മുങ്ങുന്നതായാണ് മറ്റ് ബോട്ടുകരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നാലു പേരെയും ജീവനക്കാരനെയും പുറത്തെത്തിച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രാജേഷ് റെഡ്ഡി മരിച്ചു. മറ്റ് മൂന്നു പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

ബോട്ടിന്‍റെ അടിത്തട്ടിലെ പലക ഇളകി വെള്ളം ഉള്ളിൽ കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. 

Tags:    
News Summary - One person died after houseboat sank in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.