നടിയെ ആക്രമിച്ച കേസ്​: അഡ്വ. പ്രതീഷ് ചാക്കോയുടെ ജൂനിയറെ അറസ്​റ്റു ചെയ്​തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്​റ്റിലായ മുഖ്യപ്രതി പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫിനെ അറസ്​റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു. കേസിലെ പ്രധാന െതളിവായ മൊബൈൽ ഫോണും മെമ്മറി കാർഡും നശിപ്പിച്ചതിനാണ് രാജു ജോസഫിനെ അറസ്​റ്റ്​ ചെയ്തത്. ബുധനാഴ്ച ഉച്ചക്കുശേഷം ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ച് വരുത്തിയ രാജു ജോസഫിനെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്​റ്റ് ചെയ്തത്. 

നേര​േത്ത അറസ്​റ്റിലായ അഭിഭാഷകൻ പ്രതീഷ് ചാക്കോ രാജു ജോസഫാണ് മൊബൈലും മെമ്മറി കാർഡും നശിപ്പിച്ചതെന്ന് മൊഴി നൽകിയിരുന്നു. ഇതി​​​​െൻറ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്​റ്റ്. അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതീഷ് ചാക്കോ ഒളിവിൽ പോവുകയും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് തള്ളിയതിനെ തുടർന്നാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. തുടർന്ന് അറസ്​റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

ബുധനാഴ്ച ആലുവ പൊലീസ് ക്ലബിൽ മറ്റൊരു അഭിഭാഷകനൊപ്പം സ്വന്തം കാറിലാണ് രാജു ജോസഫ് എത്തിയത്. ഈ കാർ രാജു ക്ലബിനകത്ത് കയറിയ ഉടൻ പൊലീസ് കസ്​റ്റഡിയിലെടുത്തു. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോണും മെമ്മറി കാർഡും നശിപ്പിക്കാൻ കൊണ്ടുപോയത് ഈ കാറിലാണെന്നാണ് പൊലീസ് നിഗമനം. 

Tags:    
News Summary - one more lawyer arrested in actress attack case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.