സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ ഒരു മരണം കൂടി; മരിച്ചത്​ ഇടുക്കി സ്വദേശി

കൊച്ചി: സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ ഒരാൾ കൂടി മരിച്ചു. ഇടുക്കി മമ്മട്ടിക്കാനം ചന്ദനപ്പുരയിടത്തിൽ സി.വി. വിജയൻ ആണ്​ മരിച്ചത്​. 61 വയസായിരുന്നു. കളമശേരി ​െമഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം അർബുദ രോഗിയായിരുന്നു. 

ഞായറാഴ്​ച രാത്രി 11 മണിയോടെയായിരുന്നു മരണം. അർബുദ ചികിത്സക്കിടെ കോവിഡ്​ ബാധിച്ച ഇദ്ദേഹത്തെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ഞായറാഴ്​ച ഒമ്പതുമരണം റിപ്പോർട്ട്​ ചെയ്​തിരുന്നു. കുറച്ചുദിവസങ്ങളായി മരണ സംഖ്യ ഉയരുന്നത്​ സംസ്​ഥാനത്ത്​ ആശങ്ക വർധിപ്പിക്കുന്നുണ്ട്​. മരിച്ചവരിൽ ഭൂരിഭാഗവും മറ്റു രോഗങ്ങളുള്ളവരാണ്​.

Tags:    
News Summary - One More Death in Covid 19 Kerala -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.